കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ തിയേറ്ററുകളിലെത്തി. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ മരക്കാർ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസായി.
ഇപ്പോളിതാ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് താനെന്നും നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത് എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചു.
ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘മരക്കാർ തീയേറ്ററിൽ എത്തും മുൻപ് മൂന്ന് തവണ ആ ചിത്രം തീയേറ്ററിൽ തന്നെ കാണാൻ അവസരം കിട്ടിയ ഒരാളാണ് ഞാൻ ( കഴിഞ്ഞ വർഷത്തെ ജൂറി അംഗം എന്ന നിലയിൽ ). നിശ്ചയമായും അതൊരു തീയേറ്റർ മൂവി തന്നെയാണ്. ഒ ടി ടി യിൽ ആയിരുന്നു എങ്കിൽ നല്ല ഒരു തീയേറ്റർ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. വിഎഫ്എക്‌സ് സാങ്കേതിക വിദ്യകൾ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാളസിനിമയിലും ഉൾപ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദർശൻ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകൾ’.
Post Your Comments