CinemaGeneralLatest NewsMollywoodNEWS

വരുമാനത്തിലും കണക്കുകളിലും വ്യത്യാസം: ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും ഹാജരാകണമെന്ന് ആദായ നികുതി വകുപ്പിന്റെ നിർദേശം

കൊച്ചി: മലയാള സിനിമാ നിർമ്മാണക്കമ്പനികളിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ , ആൻ്റോ ജോസഫ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരോട് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസമാണ് ഇവരുടെ ഓഫീസുകളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വരുമാനത്തിലും കണക്കുകളിലും വ്യത്യാസമുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് കൃത്യമായ രേഖകളുമായി മൂന്ന് പേരോടും ഓഫീസിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്.

അതേസമയം, നിർമ്മാതാക്കളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ടി.ഡി.എസ് വിഭാഗം നിലവിൽ പരിശോധന നടത്തുകയാണ്. താരങ്ങളുടെ പ്രതിഫല കാര്യത്തിലും പരിശോധന നടത്തും.

Also Read:കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ഭാഷയ്‌ക്കെതിരെ വിമർശനം ഉണ്ടായത് സാക്ഷര കേരളത്തില്‍ വായന കുറഞ്ഞ കാരണത്താൽ: പ്രിയദർശൻ

ആൻ്റണി പെരുമ്പാവൂർ , ആൻ്റോ ജോസഫ് , ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒ.ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിൻ്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ്, ആൻ്റോജോസഫിൻ്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പര്യായധിച്ചത്. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

നിർമ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന. പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നൽകുന്നുണ്ട്. റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥർ എത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments


Back to top button