2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ അവാർഡ് പ്രശസ്ത സംവിധായകന്‍ സച്ചിയ്ക്കു വേണ്ടി ഭാര്യ സിജിയാണ് ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയിൽ നിന്നും സച്ചിയുടെ അവാർഡ് ഏറ്റുവാങ്ങിയപ്പോൾ വിതുമ്പിപ്പോയി എന്നാണ് സിജി പറയുന്നത്.
സിജിയുടെ വാക്കുകൾ :
‘സച്ചിയുടെ പേരില്‍ അവാര്‍ഡ് സ്വീകരിച്ചത് അഭിമാനകരമാണെങ്കിലും മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ നേരത്ത് ഞാന്‍ വല്ലാതെ സങ്കടപ്പെട്ട് വിതുമ്ബി പോയി. അയ്യപ്പനും കോശിയും കണ്ടപ്പോള്‍ തന്നെ ആ സിനിമയ്ക്ക് അവാര്‍ഡ് ഉറപ്പാണെന്ന് ഞാന്‍ സച്ചിയോട് പറഞ്ഞിരുന്നു.സച്ചിയ്ക്ക് അവാര്‍ഡ് സ്വീകരിക്കാന്‍ പോകാനായി ക്രീം കളറിലുള്ള ലിനന്‍ തുണിവാങ്ങി ജുബ്ബ തയ്പ്പിച്ചു വച്ചിരുന്നു. അതിനുപറ്റിയ മുണ്ടും.
പക്ഷേ ഇത്ര വേഗം സച്ചി പോകുമെന്ന് കരുതിയില്ലല്ലോ. അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോള്‍ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു.സച്ചി എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നല്ലോ. ജൂറി ചെയര്‍പേഴ്സണ്‍ ആയ സുഹാസിനി മണിരത്നം എന്നെ ആശ്ളേഷിച്ചു. രാത്രിയിലെ വിരുന്നില്‍ ഒപ്പം ഇരുന്നു. സച്ചിയെക്കുറിച്ച് അവര്‍ ഒരുപാട് ചോദിച്ചു’- സിജി പറഞ്ഞു.
സച്ചിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ സച്ചി ക്രിയേഷന്‍സ് രൂപീകരിച്ച സിജി ആദ്യ സിനിമയുടെ പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്.
Post Your Comments