മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. മോഹന്‍ലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്ജുന്, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഇപ്പോൾ ‘മരക്കാർ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്നൊരുക്കിയ പരിപാടിയിൽ സംസാരിക്കുകയാണ് മഹാ നടൻ മോഹൻലാൽ.
കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചപ്പോൾ, ആ ചരിത്ര പുരുഷനുമായി ഒരു താദാത്മ്യം അനുഭവപ്പെട്ടിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ലാലിൻറെ മറുപടി ‘ഇതൊരു മില്യൻ ഡോളർ ചോദ്യമാണ്. തീർച്ചയായും അതു സംഭവിച്ചിട്ടുണ്ടാകാം. ആ സിനിമ കാണുമ്പോൾ, അതിന്റെ ക്ലൈമാക്സിൽ അതു ഫീല്‍ ചെയ്തെന്ന് ഒരു നടനെന്ന നിലയിൽ എനിക്കു പറയാം. ആ സിനിമ കാണുമ്പോൾ അത് മനസ്സിലാകും. അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക്, ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നായിരുന്നു
‘അമർചിത്ര കഥകളോട് സാദൃശ്യപ്പെടുത്തിയായിരുന്നു ‘ബാഹുബലി’യുടെ മേക്കിങ്ങെങ്കിൽ റിയലിസ്റ്റിക് സമീപനമായിരുന്നു മരക്കാറിന്. വെള്ളത്തിൽ വച്ചുള്ള ഷൂട്ടിങ് ആണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. യുകെ ആസ്ഥാനമായ ഒരു കമ്പനിയായിരുന്നു വിഎഫ്എക്സ് ഏറ്റെടുത്തത്. സിനിമയുടെ ഷൂട്ടിനു ശേഷം ഒരു വർഷമാണ് വിഎഫ്എക്സ് ചെയ്യാനുള്ള സമയം പറഞ്ഞത്. ഇതിനു മുമ്പ് ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്നൊരു ചിത്രം വന്നിരുന്നു. ഞാൻ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുകയല്ല. അതൊക്കെ ഞങ്ങൾക്കൊരു പാഠമായിരുന്നു. പെർഫെക്ഷനു വേണ്ടി മാക്സിമം ട്രൈ ചെയ്തിട്ടുണ്ട്’- മോഹൻലാൽ വ്യക്തമാക്കി.
നെഫർറ്റിറ്റി എന്ന അത്യാഡംബര നൗകയിൽ മോഹൻലാലിനൊപ്പമുള്ള ഈ സ്വപ്നയാത്രയിൽ ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട ആരാധകരും താരവുമായി നേരിട്ട് സംവദിച്ചു. മോഹൻലാലിനു പുറമെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സഹനിർമാതാവ് സന്തോഷ് ടി. കുരുവിള തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Post Your Comments