നടന്‍ എന്നതിനപ്പുറം ഗായകനും ഗാന രചയിതാവും സംഗീത സംവിധായകനും കൂടെയാണ് ശിവകാര്‍ത്തികേയന്‍. 2007 ല്‍ ആയിരുന്നു ശിവകാർത്തികേയന്റെ വിവാഹം. ശിവകാര്‍ത്തികേയന്റെ ബന്ധു തന്നെയായ ആര്‍തി ആണ് ഭാര്യ. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചു വളര്‍ന്നവരായത് കൊണ്ട് പരസ്പരം അറിയുകയും ചെയ്യാം. ഒരു മകളും മകനുമാണ് താരദമ്പതികള്‍ക്ക്.
ഇപ്പോൾ സിനിമയില്‍ താന്‍ അഭിനയിക്കുന്ന റൊമാന്റിക് രംഗങ്ങള്‍ ഭാര്യയ്ക്ക് ഇഷ്ടമല്ലെന്നാണ് ശിവ കാര്‍ത്തികേയന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ‘ഞാൻ അഭിനയിക്കുന്ന ചിത്രങ്ങളിലെ റൊമാന്റിക് രംഗങ്ങള്‍ ഭാര്യ കാണാറില്ല, ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്റെ സിനിമാ തിരക്കുകളെ കുറിച്ചും മറ്റും കൃത്യമായി ഭാര്യ ആര്‍തി മനസ്സിലാക്കും. വളരെ അധികം സപ്പോര്‍ട്ട് ആണ്. എനിക്ക് വേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യാറുമുണ്ട്. അത് എനിക്കും അറിയാം. പിന്നെ ഞങ്ങള്‍ക്കിടയില്‍ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാവാറുണ്ട്. അത് വളരെ അത്യാവശ്യം ആണെന്ന് ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ തമ്മിലുള്ള ബോണ്ടിങിന് ആ പിണക്കം ആവശ്യമാണ്’- ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
ഡോക്ടര്‍ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്തത്.
Post Your Comments