
ചെന്നൈ: പോയസ് ഗാര്‍ഡനില്‍ പുതിയ വീട് സ്വന്തമാക്കി സൂപ്പര്‍ താരം നയന്‍താര. നാല് മുറികളുള്ള വീടാണ് താരം സ്വന്തമാക്കിയത്. പ്രതിശ്രുത വരനായ വിഘ്നേഷ് ശിവനൊപ്പം വൈകാതെ തന്നെ നയന്‍സ് പുതിയ വീട്ടിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലെ പോഷ് ഏരിയയാണ് പോയസ് ഗാര്ഡന്. അന്തരിച്ച് മുന്‍ മുഖ്യമന്ത്രി ജയലളിത, സൂപ്പര്‍താരം രജനീകാന്ത് എന്നിവര്‍ക്കും ഇവിടെ വസതികളുണ്ട്. നടന് ധനുഷ് വീട് നിര്‍മിക്കുന്നതും രജനീകാന്തിന്റെ വീടിനടുത്താണ്.
മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള താരമായ നയന്‍താര അടുത്തിടെയാണ് തന്റെ 37മത് പിറന്നാള്‍ ആഘോഷിച്ചത്. വര്‍ഷങ്ങളായി വിഘ്നേഷ് ശിവനുമായി പ്രണയത്തിലാണ് നയന്‍സ്. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
Post Your Comments