Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWS

‘നായകനായി മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് വ്യക്തമായി അറിയാം’: സൈജു കുറുപ്പ്

മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന നടനാണ് സൈജു കുറുപ്പ്. തുടർന്ന് നിരവധി ചിത്രങ്ങളിൽ സാന്നിധ്യമറിയിച്ചെങ്കിലും ജയസൂര്യ നായകനായ ‘ആട്’ സിനിമയിലെ വേഷമാണ് ഏറെ ശ്രദ്ധ നേടിയത്. ഇപ്പോളിതാ തനിക്ക് സിനിമകൾ ഇല്ലാതിരുന്ന കാലത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

സൈജുവിന്റെ വാക്കുകൾ:

‘ഒന്നര വര്‍ഷത്തോളം മലയാളത്തില്‍ തനിക്ക് സിനിമകളെ ഇല്ലാതെയായി. പനമ്പിള്ളി നഗറിലെ അനുവിന്റെ വീട് താന്‍ ഓഫീസാക്കി. നെഗറ്റീവ് അടിച്ച് സമനില കൈവിടാതെ ഇരിക്കാന്‍ അവിടെ പോയിരിക്കും. അവിടെയിരുന്ന് ഒരുപാട് ദിവസങ്ങളില്‍ കരഞ്ഞിട്ടുണ്ട്. അങ്ങനെ നടന്ന കാലത്ത് സിനിമയ്ക്ക് വേണ്ടി രണ്ട് തിരക്കഥകള്‍ എഴുതാന്‍ സാധിച്ചു.

ഒന്ന് സിനിമയായി, രണ്ടാമത്തേത് പെട്ടിയില്‍ ഇരിക്കുന്നുണ്ട്. അന്നൊക്കെ താന്‍ അനുഭവിച്ച പ്രതിസന്ധികള്‍ അച്ഛനും അമ്മയ്ക്കും അറിയില്ല. എന്നാല്‍ അനുവിന്റെ അച്ഛന് എല്ലാം അറിയാമായിരുന്നു. ‘തല്‍കാലം ജീവിക്കാനുള്ള പൈസ മാത്രം ഉണ്ടാക്കുക. നിന്റെ സ്വപ്നം യാഥര്‍ത്ഥ്യമാവും. അതുവരെ എന്റെ മകളെയും നിന്റെ മകളെയും ഞാന്‍ നോക്കിക്കോളാം’ ഇങ്ങനൊരു പിന്തുണ അന്ന് തന്ന ആത്മവിശ്വാസം വളരെ വലുതാണ്.

നായകനായി മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് വ്യക്തമായി അറിയാം. ഇപ്പോള്‍ കഞ്ഞി കുടിച്ച് പോകുന്നുണ്ട്. നായകനാവുകയുള്ളു എന്ന് തീരുമാനമെടുത്ത് കഞ്ഞിവെള്ളം മാത്രം കുടിക്കുന്ന അവസ്ഥയിലാവാന്‍ താല്‍പര്യമില്ല. സഹനടനായും സ്വഭാവ നടനായിട്ടുമൊക്കെ അഭിനയിക്കാനാണ് താല്‍പര്യം. നായക കഥാപാത്രങ്ങള്‍ ചെയ്യില്ല എന്നല്ല പറയുന്നത്. അത് ഏറ്റെടുക്കാന്‍ ചെറിയ പേടി ഉണ്ട്.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കും മുമ്പും പിമ്പും രണ്ട് കാലം തന്നെയാണ്. സിനിമ ഇല്ലാതെ ഇരുന്നപ്പോള്‍ മുഖം താരതെ നടന്നവരുണ്ട്. ആ കാലത്ത് ഒരു മനുഷ്യനാണെന്ന് തന്നെ പരിഗണിച്ചത് ചുരുക്കം പേരാണ്. ചാന്‍സ് ചോദിക്കുമ്പോള്‍ കിട്ടിയ മറുപടികളൊന്നും മറക്കാന്‍ പറ്റില്ല’- സൈജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button