നായകനായും വില്ലനായും തിളങ്ങുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ഒരു ഇന്റര്‍വ്യൂവില്‍ വന്നിരിക്കുമ്പോള്‍ ‘കള്ള് കുടിച്ചിട്ടാണോ? കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്?’ എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കുന്നതെന്നും വിദ്യാസമ്പന്നമായ ഒരു സമൂഹത്തിൽ ഇനിന്നും ഇത്തരം ചോദ്യങ്ങൾ ഉയരുന്നത് കാണുമ്പോൾ വിഷമമുണ്ടെന്നു നടൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചു. കളള് കുടിച്ചിട്ടാണോ അഭിനയിക്കുന്നത് എന്ന ചോദ്യം ഒരു തരത്തില്‍ അപമാനിക്കലാണെന്നും .ഒരാളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കേണ്ടതിനെക്കുറിച്ചും അഭിമുഖത്തിൽ താരം പറയുന്നു.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍ ഇങ്ങനെ.. ‘ഒരു ഇന്റര്‍വ്യൂവില്‍ വന്നിരിക്കുമ്ബോള്‍ ‘കള്ള് കുടിച്ചിട്ടാണോ? കഞ്ചാവ് വലിച്ചിട്ടാണോ അഭിനയിച്ചത്?’ എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കുന്നത്. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത അതാണല്ലോ. ഒരുവന്‍ പട്ടിണിയാണോ എന്ന് അന്വേഷിക്കില്ല. കള്ളുകുടിച്ചോ എന്നതിലാണ് ശ്രദ്ധ. രണ്ട് പെഗ് അടിക്കുന്നതേ കാണൂ. എന്നാല്‍ അതിനെ താന്‍ കാര്യമായി എടുക്കുന്നില്ല.
പല ഇന്റര്‍വ്യൂകളിലായി ഞാന്‍ കാണുന്നു. ഞാന്‍ ഹൈ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍. ‘ഭാസ്‌കര പിള്ളയില്‍ നിന്നും പോരുന്നില്ല. ഇപ്പോഴും രണ്ടെണ്ണം അടിച്ചിട്ടുണ്ട്’ എന്നൊക്കെ. കലാകാരന്‍, അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. അവന്‍ ഒന്നും കഴിക്കണമെന്നും കുടിക്കണമെന്നും ഇല്ല. ഇനിയിപ്പോള്‍ എന്തെങ്കിലും കഴിച്ചു, കുടിച്ചു എന്ന രീതിയില്‍ തോന്നലുകളുണ്ടെങ്കില്‍ അത് അവന്റെ പെര്‍ഫോമന്‍സില്‍ നിന്ന് ആളുകളിലേക്ക് എത്തുന്നതാണ്. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുമ്ബോള്‍ കിട്ടുന്ന ഒരു ഹൈ ഉണ്ട്. ഇവര്‍ക്ക് അതൊന്നും മനസിലാകുകയേ ഇല്ല.
കളള് കുടിച്ചിട്ടാണോ അഭിനയിക്കുന്നത് എന്ന ചോദ്യം ഒരു തരത്തില്‍ അപമാനിക്കലാണ്. ഒരാളെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സാഹചര്യമായിട്ട് പോലും അങ്ങനെ ചോദിക്കുന്നതില്‍ എന്ത് ന്യായീകരണമാണുള്ളത്. അല്ലെങ്കിലും ആ ചോദിക്കുന്നയാള്‍ക്ക് എന്ത് അധികാരമാണുള്ളത്? കലാകാരന്‍ എന്നല്ല ഏതു മനുഷ്യനോടാണെങ്കിലും മറ്റൊരാള്‍ ‘കുടിച്ചതോ? കഴിച്ചതോ?’ എന്ന് അന്വേഷിക്കേണ്ട കാര്യമില്ല. ഇത്രയും പരിഷ്‌കൃതമായ സമൂഹത്തില്‍ നിന്ന് ഇതൊക്കെ വരുന്നതുകൊണ്ടാണ് ഏറ്റവും വിഷമം’.
Post Your Comments