GeneralLatest NewsNEWS

കാത്തിരിപ്പിന് വിരാമം, ‘മഴ’ എത്തി : ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് സംവിധായകൻ ജോഫിൻ

‘ദി പ്രീസ്റ്റ്’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകനാണ് ജോഫിൻ ടി ചാക്കോ. മമ്മൂട്ടിയെയും മഞ്ജു വാര്യരെയും പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം വിജയമായിരുന്നു. ഇപ്പോളിതാ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷം ലോകത്തോട് പങ്കുവെക്കുകയാണ് ജോഫിൻ ഇപ്പോൾ.

താൻ അച്ഛനായ സന്തോഷമാണ് ജോഫിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഒരു മകൾ പിറന്നുവെന്നും അവൾക്ക് ‘മഴ’ എന്ന് പേരിട്ടു എന്നുമാണ് ജോഫിൻ കുറിച്ചിരിക്കുന്നത്.

‘കാത്തിരിപ്പിന് ഒടുവിൽ വിരാമം. എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനും ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും അവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി. ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു. ഞങ്ങൾ അവൾക്ക് മഴ ടി ജൊവാൻ എന്ന് പേരിട്ടു’- ജോഫിൻ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button