
മലയാളികളുടെ പ്രണയസങ്കല്പങ്ങള്ക്ക് നിറം ചാലിച്ച ചിത്രമായിരുന്നു 2012ൽ വിനീത് ശ്രീനിവാസന് ഒരുക്കിയ തട്ടത്തിന് മറയത്ത്. വിനോദായി നിവിൻ പോളിയും, ആയിഷയായി ഇഷ തൽവാറും ഇന്നും പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നു. ചിത്രത്തിലെ നായികയായി മലയാളികളുടെ മനസിലിടം നേടിയ ഇഷ തല്‍വാര്‍ സിനിമയിലെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറും അഭിനേതാവുമായ ദിനേഷ് പ്രഭാകര്‍. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് ദിനേഷ് ഇക്കാര്യം പറയുന്നത്.
ദിനേഷിന്റെ വാക്കുകൾ :
‘ഇഷ തല്‍വാറിനെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് ഞാനായിരുന്നു. ധാത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിലായിരുന്നു ബോംബെയില്‍ നിന്നും ഇഷയെ കൊണ്ടുവന്നത്. ആ സമയത്താണ് വിനീത് പറയുന്നത് പുതിയ സിനിമയിലേക്ക് ഒരു നായികയെ വേണം, പരസ്യങ്ങളിലൊക്കെ അഭിനയിച്ച ഏതെങ്കിലും കുട്ടിയുണ്ടോ എന്നൊക്കെ.
എന്റെ പരസ്യത്തിന്റെ ക്യാമറാമാനാണ് നമ്മള് അന്ന് കൊണ്ടുവന്ന കുട്ടിയില്ലേ എന്ന് ചോദിക്കുന്നത്. അങ്ങനെ ഞാന്‍ ഇഷയെ കോണ്ടാക്ട് ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഇഷ തല്‍വാര്‍ തട്ടത്തിന് മറയത്തിന്റെ ഓഡീഷനെത്തുന്നതും തട്ടത്തിന് മറയത്ത് സംഭവിക്കുന്നതും’- ദിനേഷ് പറഞ്ഞു.
Post Your Comments