ജീവിതഗന്ധിയായ വരികള്‍ സമ്മാനിച്ച കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഉലകനായകന് കമല്‍ ഹാസന്.
‘ഞാൻ നായകനായി 1975-ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ നിന്നെ പ്രേമിക്കുന്നു’ എന്ന ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ രചയിതാവും ഗായകനുമായിരുന്നു ബിച്ചു തിരുമല. ഇതേ സിനിമയിലെ ധൂമം ധൂമാനനന്ദ ലഹരി എന്ന ഗാനം കെ പി ബ്രഹ്മാനന്ദന്, അമ്പിളി എന്നിവര്‍ക്കൊപ്പം ബിച്ചു തിരുമലയും ഞാനും ചേര്‍ന്ന് പാടിയിരുന്നു’- കമല്‍ അനുസ്മരിച്ചു.
അമേരിക്കന്‍ യാത്രക്ക് ശേഷം മടങ്ങിയെത്തിയ കമല്‍ ഹാസന് കൊവിഡ് ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments