കൊച്ചി: ജയറാമിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സെറ്റിലെത്തി യുവതാരം കാളിദാസ് ജയറാം. തന്റെ ആദ്യ സിനിമയായ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് തിരിച്ചു പോയി എന്ന കുറിപ്പിനൊപ്പം അച്ഛന് ജയറാം, സത്യന് അന്തിക്കാട്, അനൂപ് സത്യന് എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങൾ കാളിദാസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
‘കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്തിലേക്ക് തിരിച്ചു പോയ പോലെ തോന്നുന്നു. മാസ്റ്റര്‍ ഫിലിംമേക്കറായ ഇദ്ദേഹം വര്‍ക്ക് ചെയ്യുന്നത് കാണാന്‍ എപ്പോഴും സന്തോഷമാണ്. അതും എന്റെ ഏറ്റവും പ്രിയപ്പെട്ട നടന് മിസ്റ്റര്‍ ജയറാമിനൊപ്പം’. കാളിദാസ് പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ, പോസ്റ്ററുകൾ കത്തിച്ചു
വീട്ടില്‍ തിരിച്ചെത്തിയ പോലെ തോന്നിയെന്നും ഇവരുടെ കൂട്ടുകെട്ടിന്റെ വലിയ ആരാധകനാണ് താനെന്നും കാളിദാസ് പറയുന്നു. ഈ സിനിമയും നിങ്ങളെയാരേയും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണെന്നും ചിത്രം തിയേറ്ററില്‍ കാണുന്നതിനായി കാത്തിരിക്കുന്നുവെന്നും കാളിദാസ് കുറിച്ചു. സത്യന് അന്തിക്കാട് ഒരുക്കിയ ചിത്രത്തില്‍ ജയറാമിന്റെ മകനായി ബാലതാരമായാണ് കാളിദാസ് സിനിമയില്‍ എത്തിയത്.
Post Your Comments