ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ക്കെതിരെ ഇടുക്കി ജില്ലയിലെ യഥാർത്ഥ ‘ചുരുളി’ നിവാസികൾ രംഗത്ത്. സിനിമക്കെതിരെ സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചുരുളി നിവാസികൾ. ‘ചുരുളി’യിലെ തെറിവിളികളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെയും നീക്കം.
സിനിമയിൽ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കർഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരു മദ്യശാല പോലുമില്ലാത്ത സ്ഥലമാണ് ചുരുളിയെന്നും, ആ നാടിനെയാണ് ഇത്രയും മോശമാക്കി ചിത്രീകരിച്ചതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സിനിമ കണ്ടശേഷം, ഇതാണോ ചുരുളിയുടെ സംസ്കാരമെന്ന് മറ്റു നാട്ടിലുള്ളവരും വിദേശത്തുള്ളവരും ചോദിച്ചു തുടങ്ങിയെന്ന് ഗ്രാമവാസികൾ പറയുന്നു.
Also Read:‘ചാണ’യിലൂടെ ഭീമൻ രഘു സംവിധായകനും ഗായകനുമായി അരങ്ങേറി
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലാണ് ‘ചുരുളി’ എന്ന സ്ഥലമുള്ളത്. സിനിമ ഇറങ്ങിയ ശേഷം ഇവിടെയുള്ളവർക്ക് സമാധാനത്തോടെ ഇറങ്ങിനടക്കാൻ കഴിയുന്നില്ലെന്നാണ് റിപ്പോർട്ട്. സിനിമയിലെ ചരുളിയിലെ പോലെ കള്ളുഷാപ്പോ, വാറ്റോ, അസഭ്യം പറയുന്ന സംസ്കാരമോ, ദുരൂഹത നിറഞ്ഞ കുറ്റവാളികളോ ഒന്നും ഇവിടെയില്ലത്രേ. ഒടിടി റിലീസ് ആയ ചിത്രത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന അശ്ളീലപ്രയോഗങ്ങള് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് രംഗത്ത് വന്നത്.
Post Your Comments