ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ചുരുളി എന്ന സിനിമ കേരളത്തിന് അപമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ നമ്മുടെ സംസകാരത്തെ വെല്ലുവിളിക്കുകയാണ് സിനിമ എന്ന് വിമർശിച്ച അദ്ദേഹം ചുരുളിയെ പുതു തലമുറയെ വഴി തെറ്റിക്കുന്ന ഒരു സിനിമയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു എന്നും കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു നന്ത്യാട്ടിന്റെ പ്രതികരണം.
സജി നന്ത്യാട്ടിന്റെ വാക്കുകൾ:
‘ചുരുളിയുടെ എ സർട്ടിഫിക്കറ്റ് ഇല്ലാത്ത പതിപ്പാണ് ഇപ്പോൾ ഒടിടി യിൽ പ്രദർശിപ്പിക്കുന്നത്. കാരണം ഒടിടിയ്ക്ക് സെൻസറിങ്ങ് വേണ്ട എന്ന നിയമം ഉള്ളതു കൊണ്ടാണ് അവർ അങ്ങനെ ചെയ്തിരിക്കുന്നത്. സാംസ്‌കാരിക കേരളത്തിന് അപമാനമാണ് ചുരുളി എന്ന സിനിമ. കാരണം ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുന്നതിനെ മുതലെടുത്ത് കൊണ്ട് നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും സാക്ഷരതയെയും വെല്ലുവിളിച്ച സിനിമയാണ്.
നമ്മുടെ പുതു തലമുറയെ വഴി തെറ്റിക്കുന്ന ഒരു സിനിമയായി മാത്രമേ ചുരുളിയെ കാണാൻ സാധിക്കൂ. എന്ത് അസഭ്യമാണ്. തെറി പോലും നാണിച്ച് പോകുന്ന അവസ്ഥ. കാലാകാലങ്ങളായി നമ്മൾ വളർത്തിയെടുത്ത ആത്മീയത, ഭൗതികത എല്ലാം നശിപ്പിക്കുന്നു. പൈസയ്ക്ക് വേണ്ടി ഇത്ര നികൃഷ്ടമായി എന്തും കാണിക്കുന്ന ഇത്ര സംസ്കാരം ഇല്ലാത്തവരെയോർത്ത് മലയാളി ലജ്ജിക്കണം’.
Post Your Comments