ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ പ്രൈവറ്റ് ഫ്ലോറിൽ മകള്‍ അല്ലു അര്‍ഹയുടെ അഞ്ചാം ജന്മദിനം ഗംഭീരമായി ആഘോഷിച്ച് തെലുങ്ക് താരം അല്ലു അര്‍ജുന്‍. അല്ലു അര്‍ജുന്റെ ഭാര്യ സ്നേഹ, മകന്‍ അയാന്‍ എന്നിവര്‍ക്കൊപ്പം ചില ബന്ധുക്കള്‍ അടക്കമുള്ളവരും അല്ലു അര്‍ഹയുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
‘എമാര്‍ പ്രോപ്പര്‍ട്ടികള്‍, ബുര്‍ജ് ഖലീഫയുടെ ഉടമകള്‍ ഐക്കണ്‍ സ്റ്റാര്‍ അല്ലുഅര്‍ജുനും കുടുംബത്തിനും ആതിഥേയത്വം നല്‍കി. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലോറില്‍ നടന്ന ലോകത്തിലെ ആദ്യത്തെ ജന്മദിന പാര്‍ട്ടി അല്ലു അര്‍ഹക്ക് വേണ്ടി. പ്രൈവറ്റ് ഫ്ലോറില്‍ പൊതു പ്രവേശനമില്ല, ഈ ഫ്ലോറില്‍ ഇതുവരെ ഒരു ജന്മദിന പാര്‍ട്ടിയും നടത്തിയിട്ടില്ല’- ഗീത ആര്‍ട്‌സ് ഡിജിറ്റല്‍ കണ്ടന്റ് പ്രതിനിധി ശരത് ചന്ദ്ര നായിഡു ട്വീറ്റ് ചെയ്തു.
Post Your Comments