![](/movie/wp-content/uploads/2021/11/janavidhi.jpg)
പ്രേം എന്ന ഒരു അധ്യാപകന്റെ കഥ പറയുകയാണ് ജനവിധി എന്ന ചിത്രം. ഒ കെ.എൻ തമ്പുരാൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി.
സ്ക്കൂളിലെ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു അധ്യാപകനാണ് പ്രേം. സ്കൂളിലെ എന്ത് കാര്യങ്ങൾക്കും പ്രേം മുൻപന്തിയിൽ ഉണ്ടാവും. മാത്രമല്ല ഈ സ്കൂളിൽ പഠിക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് പ്രേം, ഫ്രീയായി ട്യൂഷൻ വരെ കൊടുക്കാറുണ്ട്. പ്രേം തന്റെ കഠിന അധ്വാനത്തിന് ഫലമായി ഡോക്ടറേറ്റ് വരെ നേടുന്നു. ഈ സന്തോഷം സ്കൂൾ മുഴുവൻ കൊണ്ടാടുന്നു. എന്നാൽ ഒരു അധ്യാപികയ്ക്ക് പ്രേമിനെക്കുറിച്ച് ചില സംശയങ്ങൾ ഉണ്ടായിരുന്നു. അധ്യാപിക സുഹൃത്തുക്കളോട് അത് തുറന്നു പറയുകയും ചെയ്യുന്നു.
സ്കൂളിൽ പഠിക്കുന്ന ശ്രുതിയെന്ന കുട്ടിയെ പെട്ടന്ന് കാണാതാവുന്നു. സ്കൂളിലെ പ്രിൻസിപ്പലും അധ്യാപകരും ശ്രുതിയുടെ അമ്മയുമായി സംസാരിച്ച ശേഷം, പോലീസിൽ പരാതി കൊടുക്കുന്നു. അടുത്ത ദിവസം ശ്രുതിയുടെ മരണവാർത്തയാണ് അറിഞ്ഞത്. കരിങ്കൽ ക്വാറിയുടെ അടുത്ത് വെള്ളത്തിൽ പൊങ്ങി കിടന്ന ശ്രുതിയുടെ മൃതശരീരം കണ്ട് എല്ലാവരും ഞെട്ടി. സ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം തുടങ്ങി. പോലീസിനെ സഹായിക്കാൻ ഒരു ബന്ധുവിനെപോലെ പ്രേം കൂടെ ഉണ്ടായിരുന്നു.
ശ്രുതിയുടെ അടുത്ത കൂട്ടുകാരിയായിരുന്നു സ്വാതി. ശ്രുതിയുടെ മരണം അവൾക്ക് വലിയ ഷോക്കായിരുന്നു. ഉറക്കം നഷ്ടപ്പെട്ട അവൾ തനിക്കുണ്ടായ ചില അനുഭവങ്ങൾ ടീച്ചറിനോട് പങ്കുവയ്ക്കുന്നു. ഇത് കേട്ട് ടീച്ചർ ഞെട്ടി. സ്വാതി ഗർഭിണിയാണത്രേ. ആരാണ് സ്വാതിയുടെ ഗർഭത്തിന് ഉത്തരവാദി? ശ്രുതിയുടെ കൊലയ്ക്ക് ഉത്തരവാദി ആരാണ് ? വ്യത്യസ്തമായ അവതരണത്തോടെയാണ് ജനവിധി അവതരിപ്പികുന്നത്.
യൂണിവേഴ്സൽ മിറർ പ്രൊഡക്ഷനും റ്റീസ പ്രസൻസിൻ്റെയും ബാനറിൽ ഒ.എസ്.സംഗീത് നിർമ്മിക്കുന്ന ജനവിധി ഒ കെ എൻ തമ്പുരാൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – ഹക്കീം വില്ലന്നുർ, ഗാനരചന – പി ടി അബ്ദുറഹിമാൻ, സംഗീതം – സംഗീത കോയിപ്പാട്, ബിജിഎം – ജോസഫ് കല്യാൺ, വസ്ത്രാലങ്കാരം – സന്തോഷ് പഴവൂർ, ചിത്രസംയോജനം – ഷിനോ ഷാബി, മേക്കപ്പ് – സീമ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു വണ്ടൂർ, ആർട്ട് – കൃഷ്ണകുമാർ, പ്രൊജക്ട് ഡിസൈനർ – ജിജോ ചീമേനി, അസോസിയേറ്റ് ഡയറക്ടർ – ശരത് കരുവാരകുണ്ട്, കാസ്റ്റിംഗ് ഡയറക്ടർ – വിജയകുമാർ മുല്ലക്കര, ഗായകർ – സുരേഷ് കുമാർ കൊല്ലം, സരിഗ ഒഎസ്, ക്യാമറ അസോസിയേറ്റ് – നൗഷാദ് മഞ്ചേരി, പ്രൊഡക്ഷൻ മാനേജർ – ആമീൻ പൊന്നാനി, ഡിസൈൻ – സനൂപ് വാഗമൺ, പി.ആർ.ഒ – അയ്മനം സാജൻ.
ജലീൽ ഒറ്റപ്പാലം, ദിലീപ് മാള, സായൂജ് കുന്നംകുളം, പി ടി അബ്ദുറഹിമാൻ, ഡോൾബി ഹമീദ്, കുഞ്ഞു അരീക്കോട്, ബെന്നി, സുശീൽ വണ്ടൂർ, നസീർ അലി, ബിനു വണ്ടൂര്, റഷീദ് നിലമ്പൂർ, ഓമനക്കുട്ടൻ, അൽശബാബ്, ആമീൻ, അനഘ, നിജില, ബേബിതീർതഥ, ഭാഗ്യലക്ഷ്മി, വി.രഞ്ജിഷ, ശ്രീകല മുകുന്ദൻ, ഷീജ ഷിനോ, ഷിനി വിനോദ്, നിമ്മി, അമ്മു, ബീന ഗോപകുമാർ, സ്മിത തുടങ്ങിയവർ അഭിനയിക്കുന്നു.
പി.ആർ.ഒ – അയ്മനം സാജൻ
Post Your Comments