പനാജി: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ(ഐ.എഫ്.എഫ്.ഐ) 52-ാം പതിപ്പിന് വൈകീട്ട് ഏഴിന് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ തിരി തെളിയും. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കാർലോസ് സോറ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘ദ കിങ് ഓഫ് ഓൾ ദ വേൾഡ്’ ആണ് ഉദ്ഘാടന ചിത്രം.
മേളയിൽ ഈ വര്‍ഷം അന്തരിച്ച മലയാളികളുടെ പ്രിയതാരം നെടുമുടി വേണു, പുനീത് രാജ് കുമാർ , ദിലീപ് കുമാര്‍, സുമിത്ര ഭാവെ, സഞ്ചാരി വിജയ്, സുരേഖ സിക്രി തുടങ്ങിയവരെയും അനുസ്മരിക്കും. നവംബര്‍ 28 വരെയാണ് ഐ.എഫ്.എഫ്.ഐ നടക്കുന്നത്. 73 രാജ്യങ്ങളില്‍നിന്ന് 148 ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, രൺവീർ സിങ്, ശ്രദ്ധ കപൂർ തുടങ്ങിയവർ വേദിയിലുണ്ടാകും. കരൺ ജോഹറും മനീഷ് പോളുമാണ് അവതാരകർ. റിതീഷ് ദേശ്‍മുഖ്, ജനീലിയ ദേശ്‍മുഖ്, മൗനി റോയ് തുടങ്ങിയവരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.
Post Your Comments