മുംബൈ : വസ്തു ഇടപാടില്‍ താന്‍ സാമ്പത്തിക തട്ടിപ്പിനിരയായെന്നും തന്റെ മ്പാദ്യത്തിന്റെ 70 ശതമാനം ഭാഗമാണ് നഷ്ടപ്പെട്ടതെന്നും ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍. തന്റെ പുതിയ ചിത്രം ബണ്ടി ഓര്‍ ബബ്ലി 2ന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സെയ്ഫിന്റെ ആരോപണം. പുതിയ ചിത്രത്തില്‍ തട്ടിപ്പുക്കാരന്റെ വേഷത്തിലാണ് സെയ്ഫ് എത്തുന്നത്.
ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ സിനിമയിലേതു പോലെ തട്ടിപ്പിന് ആര്‍ക്കൊപ്പമെങ്കിലും ചേര്‍ന്ന് ഒത്തുകളിച്ചിരുന്നോ എന്ന റാണി മുഖര്‍ജിയുടെ ചോദ്യത്തിന് ഒത്തുകളിച്ചിട്ടില്ല തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണു താരം വ്യക്തമാക്കിയത്.
‘മുംബൈയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വസ്തു വാങ്ങാന്‍ തന്റെ സമ്പാദ്യത്തിന്റെ 70 ശതമാനവും നല്‍കേണ്ടി വന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ വസ്തു കൈമാറാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നില്ല. എന്നെങ്കിലും അത് എന്റെ കൈയ്യിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു’- സെയ്ഫ് പറഞ്ഞു.
Post Your Comments