InterviewsLatest NewsNEWS

‘ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തത് സമാധാനമാണ്’: വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി മേഘ്ന

കൊച്ചി: ചന്ദനമഴയിലെ അമൃതയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത നടിയാണ് മേഘ്‌ന വിന്‍സെന്റ്. കുറച്ച് കാലം മലയാളത്തില്‍ നിന്ന് മാറി തമിഴ് സീരിയലുകളില്‍ അഭിനയിക്കുകയായിരുന്നു നടി. വര്‍ഷങ്ങള്‍ക്ക് ശേഷം മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന പരമ്പരയിലൂടെ മേഘ്‌ന മലയാളത്തിലേക്ക് തിരിച്ച് വന്നു.

ഇപ്പോഴിതാ തന്‍റെ വിവാഹ മോചനത്തെക്കുറിച്ചും മറ്റ് അനുഭവങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് മേഘ്ന. മേഘ്ന വീണ്ടും വിവാഹിതയാകുമോ എന്നുള്ള ചോദ്യമാണ് നിരവധി ആരാധകർ ചോദിക്കുന്നത്. ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മേഘ്ന സംസാരിക്കുന്നത്. .

മേഘ്‌നയുടെ വാക്കുകൾ :

‘ഉടനൊന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തത് സമാധാനമാണ്. എനിക്കിപ്പോൾ അതുണ്ട് . ലവ് മ്യാരേജ് ആയാലും അറേഞ്ച്ഡ് ആയാലും സമാധാനമായി ജീവിച്ചാല്‍ മതി. ആരുമായും ഇപ്പോൾ ബന്ധം തുടരുന്നില്ല. മിങ്കിളാകാൻ ഉദ്ദേശിക്കുന്നില്ല.

ഒന്നും മറക്കരുത്, നമ്മളെ നമ്മളാക്കിയ കാര്യങ്ങളെല്ലാം മറന്നാൽ നമ്മൾ നമ്മളല്ലാതാകും. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ നിന്ന് നമുക്ക് പാഠങ്ങൾ പഠിക്കാം. ഓർമ്മകളുണ്ടാകാം. ചിലത് നമ്മുടെ തെറ്റുകളുമാകാം. ഒന്നും മറക്കേണ്ടതില്ല. എല്ലാം നല്ലത് മാത്രമെടുത്ത് മുന്നോട്ടു പോയാൽ മതി. സിനിമയിലും സീരിയലിലും അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. പാട്ട് പാടാനും ഇഷ്ടമാണ്’- മേഘ്ന പറഞ്ഞു.

shortlink

Post Your Comments


Back to top button