CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കുറുപ്പ്’ സിനിമ പ്രദർശിപ്പിച്ചിരുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണം: പ്രദർശനം നിർത്തിവെച്ചു, മന്ത്രി ഇടപെടണമെന്ന് ആവശ്യം

ടൊറോന്റോ: മലയാളം സിനിമ ‘കുറുപ്പ്’ പ്രദർശിപ്പിച്ചിരുന്ന ടൊറോന്റോ ജിടിഎയിലെ സിനിപ്ലസ് തിയേറ്ററുകൾക്ക് നേരെ പരക്കെ ആക്രമണം. സംഭവത്തെ തുടർന്ന് കാനഡ ജിടിഎ പ്രവിശ്യകളിലെ തീയേറ്ററുകളിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചു. തിയേറ്റർ ആക്രമിച്ചവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും അവർക്കെതിരെ കാനഡ നിയമമനുസരിച്ച് നടപടിയെടുക്കണമെന്നും കുറുപ്പ് മൂവി ഡിസ്ട്രിബ്യൂറ്റേഴ്സ് ആയ അച്ചായൻസ് ഫിലിം ഹൗസ് ഭാരവാഹികൾ കനേഡിയൻ മൗണ്ട് പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. അക്രമണസമയത്തെ സിസിടിവി ദൃശ്യങ്ങൾ റോയൽ കനേഡിയൻ മൗണ്ട് പോലീസ് പരിശോധിച്ചു വരികയാണ്.

ആദ്യമായിട്ടാണ് സിനിപ്ലസ് തീയേറ്ററുകളിൽ ഒരു മലയാളം സിനിമ പ്രദർശനത്തിനെത്തുന്നത്. നവംബർ 12 ണ് പ്രദർശനം തുടങ്ങിയ സിനിമ കാനഡയിൽ കഴിഞ്ഞ അഞ്ച് ദിവസവും ഹൗസ്ഫുൾ ഷോകളാണ് നടത്തിയത്. ചിത്രം പ്രദർശിപ്പിച്ചിരുന്ന ഏഴ് തീയേറ്ററുകളിലെ സ്ക്രീനുകളും ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാതെ തിയേറ്ററിൽ ഇനി മലയാളം ചിത്രങ്ങളൊന്നും പ്രദർശിപ്പിക്കില്ലെന്നും കനേഡിയൻ തിയറ്റർ ഉടമകൾ വ്യക്തമാക്കി.

മോഹന്‍ലാലിനെതിരെയുള്ള പരാമർശം, ഫസല്‍ ഗഫൂറിനെതിരെ ആരാധകർ

മലയാള ചലച്ചിത്രം കുറുപ്പിനെതിരെ കാനഡ സിനിമാ തിയേറ്ററുകളിൽ നടന്ന അതിക്രമത്തിനെതിരെ ഉചിതമായ അന്വേഷണം നടത്തി കർക്കശ നടപടി സ്വീകരിക്കാനുതകുന്ന തരത്തിൽ കേന്ദ്ര ഗവൺമെൻറ് ഇടപെടൽ നടത്തുന്നതിനായി സംസ്ഥാന ചലച്ചിത്ര സാസ്കാരിക വകുപ്പ് മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളാ ആർട് ലവേഴ്സ് അസോസിയേഷൻ മാനേജിംഗ് ട്രസ്റ്റിയും ഫെഫ്ക പി.ആർ.ഒ യൂണിയൻ അംഗവുമായ ലാലൂ ജോസഫ് മന്ത്രി സജി ചെറിയാന് കത്തയച്ചു.

 

 

shortlink

Related Articles

Post Your Comments


Back to top button