2010-മുതൽ മലയാള സിനിമയിൽ സജീവമാണ് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ മിയ ജോര്‍ജ്. ഒരുപിടി നല്ല ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ മിയ വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയാറുണ്ട്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന താരം കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്.
ഇപ്പോഴിതാ അഭിനയലോകത്തേയ്ക്ക് തിരികെയെത്തുകയാണ് എന്ന പുതിയ സന്തോഷം തന്റെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് മിയ. ഇതിനു പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹം കഴിഞ്ഞും കുട്ടി ജനിച്ചതിനു ശേഷവും പല നടിമാരും സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയാണ് പതിവ്. പിന്നീട് അവര്‍ക്ക് അധികം അവസരവും ലഭിക്കാറില്ല. എന്നാല്‍ മിയയ്ക്ക് ഇങ്ങനൊരു അവസരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാം മകന്റെ ഭാഗ്യമാണെന്നുമാണ് ആരാധകർ പറയുന്നത്.
2020 സെപ്റ്റംബര്‍ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. തുടര്‍ന്നും അഭിനയിക്കുന്നതില്‍ അശ്വിന് പ്രശ്നങ്ങളില്ലെന്നും താന്‍ സിനിമ വിടുന്നില്ലെന്നും വിവാഹ സമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു.
വിവാഹശേഷം അഭിനയ ജീവിതത്തില്‍ നിന്നും താല്‍ക്കാലികമായി ഒരു ബ്രേക്ക് എടുത്ത മിയ അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകന് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് പേരിട്ടതെന്നും മിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ മിയ ഏതാനും ദിവസം മുന്‍പ് പങ്കുവച്ചിരുന്നു.
ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത്, ചേട്ടായീസ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, സലാം കാശ്മീര്‍, മി. ഫ്രോഡ്, ഹായ് ഐ ആം ടോണി, അമരകാവ്യം, കസിന്‍സ്, അനാര്‍ക്കലി, പാവാട, വെട്രിവേല്‍, പരോള്‍, പട്ടാഭിരാമന്, ഡ്രൈവിങ് ലൈസന്‍സ്, ഗാര്ഡിയന് തുടങ്ങി ഒരു പിടി മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട് മിയ.
Post Your Comments