കണ്ണൂര്‍: പ്രശസ്ത സീരിയല്‍ താരം ശ്രീകല ശശിധരന്റെ വീട്ടില്‍ മോഷണം. എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രീകല. ഇരുപതില്‍ അധികം സീരിയലുകളില്‍ അഭിനയിച്ച ശ്രീകല, മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു. സോഫിയ എന്ന കഥാപാത്രത്തിലൂടെ ശ്രീകല മലയാളികളുടെ മാനസപുത്രിയായി വളര്‍ന്നു.
താരത്തിന്റെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന് സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ശ്രീകലയും കുടുംബവും നാട്ടിലെത്തിയപ്പോളാണ് മോഷണ വിവരം അറിഞ്ഞത്. ഭര്‍ത്താവും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായ വിപിനും മകനുമൊത്ത് ശ്രീകല യുകെയില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നത്. പിന്‍വാതില്‍ തല്ലിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടില്‍ കടന്നത്.
കുറച്ചുനാള്‍ മുമ്പ് ശ്രീകലയും കുടുംബവും നാട്ടിലെത്തിയതെങ്കിലും ചെറുകുന്നിലെ വീട്ടില്‍ മോഷണം നടന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 15 പവന് സ്വര്‍ണം നഷ്ടമായതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പൊലീസും വിരല്‍ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ശ്രീകലയുടെ വീടുമായി അടുപ്പമുള്ളവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരുടെ മൊഴി ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികള്‍ വൈകാതെ പിടിയിലാകുമെന്നുമാണ് പൊലീസ് പറയുന്നത്.
Post Your Comments