തിയേറ്ററുകളില്‍ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദര്‍ശനാനുമതി എന്നിരിക്കെ അധികം ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നു എന്ന് ആരോപിച്ച് കുറുപ്പ് നിര്‍മാതാക്കള്‍ പരാതി കൊടുത്തിരുന്നു. സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും നഷ്ടം ഉണ്ടാകുന്ന ഈ വിഷയത്തില്‍ ഫിയോക് തിയേറ്റര്‍ ഉടമകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഇപ്പോഴിതാ അധികം ആളുകളെ കയറ്റി പ്രദര്‍ശനം നടത്തുന്നത് തെളിയിക്കുന്ന വീഡിയോ പങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍ . ‘കുറുപ്പ് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ 50 ശതമാനത്തിന് മുകളില്‍ ആളുകളുണ്ടെങ്കില്‍ അത് തെളിയിക്കുന്ന തെളിവുകള്‍ പങ്കുവെക്കുക. കൃത്യമായ തെളിവുകള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതായിരിക്കും. വിവരം നല്‍കിയവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കും’- നിര്‍മ്മാതാക്കള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
Post Your Comments