ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള കുട്ടി താരമാണ് ആരാധ്യ ബച്ചന്‍. ജനനം മുതൽ സ്റ്റാറാണ് ആരാധ്യ ബച്ചൻ. തിരക്കേറിയ സിനിമാ ഷെഡ്യൂളുകൾക്കിടയിലും തങ്ങളുടെ പെൺകുഞ്ഞിന് വേണ്ടിയും അവളുടെ സന്തോഷത്തിന് വേണ്ടിയും മതിയായ സമയം അഭിഷേകും ഐശ്വര്യയും മാറ്റിവെക്കാറുണ്ട്.
ആരാധ്യയുടെ പത്താം പിറന്നാൾ ആയിരുന്നു നവംബർ 16ന്. ബച്ചൻ കുടുംബം മാലിദ്വീപിലാണ് പിറന്നാൾ പാർട്ടി ആഘോഷമായി നടത്തിയത്. മനോഹരമായ പിറന്നാൾ ആശംസയാണ് മകൾക്കായി അഭിഷേക് ബച്ചൻ സോഷ്യൽമീഡിയയിൽ എഴുതിയത്. ഒപ്പം മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും അഭിഷേക് പങ്കുവെച്ചു. ‘ജന്മദിനാശംസകൾ രാജകുമാരി.നിന്റെ അമ്മ പറയുന്നത് പോലെ. നീ ഈ ലോകത്തെ കുറച്ച് കൂടി മികച്ച സ്ഥലമാക്കി. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. ദൈവം നിന്നെ എപ്പോഴും അനുഗ്രഹിക്കട്ടെ’- അഭിഷേക് ബച്ചൻ കുറിച്ചു.
ഐശ്വര്യറായിയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു. ‘എന്റെ മാലാഖയ്ക്ക് പത്ത് വയസ്. ഞാൻ ഇന്ന് ജീവിക്കുന്നതിന് പോലും കാരണം നീയാണ്. എന്റെ പ്രിയ ആരാധ്യ.. നീയാണ് എന്റെ ജീവിതം… എന്റെ ആത്മാവ്… ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നു…’ ഐശ്വര്യ റായ് കുറിച്ചു.
മാലിദ്വീപിൽ നടന്ന ആരാധ്യയുടെ ജന്മദിന പാർട്ടിയിൽ അഭിഷേക് നീല ഡെനിം ജീൻസും ബീച്ച് ഷർട്ടുമാണ് ധരിച്ചത്. ഐശ്വര്യ കറുത്ത വസ്ത്രത്തിൽ മനോഹരിയായാണ് എത്തിയത്. ആരാധ്യ പിങ്ക് ഗൗണിൽ രാജകുമാരിയെപ്പോലെയാണ് പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തത്.
ഐശ്വര്യയും അഭിഷേകും ആരാധ്യയും മാലിദ്വീപിലെ അമില്ല റിസോർട്ടിലാണ് ആഘോഷങ്ങൾക്കായി താമസിക്കുന്നത്. സ്വകാര്യ പൂളുകളും മനോഹരമായ കാഴ്ചകളുമാണ് ഈ റിസോർട്ടിന്റെ പ്രധാന പ്രത്യേകത. പതിനാല് ലക്ഷം രൂപയോളമാണ് ഒരു രാത്രി ഇവിടെ താമസിക്കുന്നതിന് നൽകേണ്ടത്.
Post Your Comments