കൊച്ചി : മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലോക സിനിമകളെ റേറ്റ് ചെയ്യുന്ന വെബ്സൈറ്റായ ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്) റാങ്കിങ്ങിൽ ഒന്നാമത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തുമെന്ന ആരാധകരുടെ സന്തോഷത്തിനിടയിലാണ് ഈയൊരു നേട്ടവും സിനിമ സ്വന്തമാക്കുന്നത്.
ഐഎംഡിബിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഇന്ത്യന്‍ സിനിമകളും ഷോകളും (മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യന്‍ മൂവി) എന്ന വിഭാഗത്തിലാണ് മരക്കാര്‍ മുന്‍നിരയിലെത്തിയിരിക്കുന്നത്. രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രമായ ആര്‍ആര്‍ആറിനെ പോലും പിന്നിലാക്കിയാണ് മരക്കാര്‍ ഒന്നാമതെത്തിയിരിക്കുന്നത്. 31.1% പേരാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് കാത്തിരിക്കുന്നതിനായി ഐഎംഡിബിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Post Your Comments