GeneralLatest NewsNEWS

‘ദുല്‍ഖര്‍ സൽമാൻ പൊട്ടിച്ചിരിച്ചതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ല’: ഡോ. വീണ ജെ എസ്

കുറുപ്പില്‍ സുകുമാരക്കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിതയുടെ മലയാള സിനിമയിലെ അരങ്ങേറ്റം നിവിന്‍ പോളി നായകനായ മൂത്തോന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. റോസി എന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തിയത്.

ഒരു അഭിമുഖത്തിൽ മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ ആരായിരുന്നു കൂടുതല്‍ കെയറിംങ് എന്ന അവതാരകന്റെ ചോദ്യത്തിന് തന്നെ ആരും കെയര്‍ ചെയ്യേണ്ട ആവശ്യമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

‘കെയറിംങ്… എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ്’ എന്നായിരുന്നു ശോഭിത പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്.

ഇപ്പോൾ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിമർശനവുമായി വന്നിരിക്കുകയാണ് ഡോ.വീണ ജെ.എസ്.

‘സഹനടൻമാർ എന്നെ കെയർ ചെയ്യേണ്ട കാര്യമില്ല എന്ന് ശോഭിത പറഞ്ഞപ്പോൾ ദുല്‍ഖര്‍ സൽമാൻ പൊട്ടിച്ചിരിച്ചതിനെ നമ്മൾ അത്രയ്ക്കങ്ങു കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലാ. ആൺപ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന നടൻമാർ അങ്ങനെ ഒരു സർക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളിൽ ഇടപെടേണ്ടത്.

ആൺകേന്ദ്രീകൃതം മാത്രമായ സിനിമകളിൽ, അതിനി പക്കാ ക്രിമിനൽ ആണെങ്കിൽ പോലും അതിൽ ഹീറോയിസം ഉണ്ടായേ തീരൂ എന്ന് വാശിപിടിക്കാതെ, അത്തരം സിനിമകളുടെ ഭാഗം ആകാതെ ഇരിക്കാൻ തുടങ്ങണം നിങ്ങളൊക്കെ. ക്രിമിനലിനു ഹീറോപരിവേഷം ഇടുന്ന സിനിമയുടെ പ്രൊഡ്യൂസർ ആകുന്ന സമയത്തെങ്കിലും ഇതൊക്കെ ഒന്ന് സംസാരിക്കാവുന്നതാണ്. ആൺകഥകൾ കേട്ടും കണ്ടും ഞങ്ങൾക്ക് മടുത്തു’- വീണ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അഭിമുഖത്തിന്റെ ചിത്രത്തിനൊപ്പം ‘എന്താ ദുല്‍ഖറേ ഇത്ര ചിരിക്കാന്‍’ എന്നും വീണ എഴുതിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button