ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന കങ്കണയുടെ പരാമര്‍ശത്തെ ട്രോളി ഒരു വീഡിയോ കഴിഞ്ഞ ദിവസം കൊമേഡിയന്‍ സലോണി ഗൗര്‍ പുറത്തിറക്കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോക്ക് ലൈക്കടിച്ചിരിക്കുകയാണ് നടി തപ്‌സി പന്നു.
താന്‍ നടത്തിയ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന കങ്കണയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു കങ്കണയെ ട്രോളിക്കൊണ്ട് സലോണി ഗൗര്‍ വീഡിയോ ചെയ്തത്. തപ്‌സി ഈ വീഡിയോയ്ക്ക് ലൈക്കടിച്ചതോടെ ഇരുവരും തമ്മിലുള്ള തര്‍ക്കം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
നടന്‍ സുശാന്ത് സിംഗ് രജ് പുതിന്റെ മരണത്തോടെയാണ് കങ്കണയും തപ്‌സിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. തപ്സിക്കെതിരെ നിരന്തരമായി ട്വീറ്റുകളിലൂടെ കങ്കണ രംഗത്തു വരാറുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് സുശാന്തിന്റെ മരണത്തിന് കാരണമായതെന്നുള്ള കങ്കണയുടെ വാദത്തെ തപ്‌സി തള്ളിയിരുന്നു.
Post Your Comments