InterviewsLatest NewsNEWS

‘സിനിമയില്‍ സൗന്ദര്യമല്ല ടാലെന്റ് ആണ് പ്രധാനം’: ജയസൂര്യ

ഏത് കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിച്ച് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാന്‍ ഏതറ്റം വരെയും പോവാന്‍ തയ്യാറുള്ള നടനാണ് ജയസൂര്യ. സിനിമയിലെത്തി വളരെ ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക പിന്തുണ നേടിയ താരം ഏത് തരത്തിലുള്ള വേഷവും തനിക്ക് ചേരുമെന്ന്
ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിൽ പുതുതായി സിനിമയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവരെ കുറിച്ചും സാമ്പത്തികമായി മെച്ചപ്പെടാനായി മാത്രം സിനിമ ആഗ്രഹിക്കുന്നവരെ കുറിച്ചും സംസാരിക്കുകയാണ് ജയസൂര്യ ഇപ്പോള്‍.

‘സൗന്ദര്യമുണ്ടെന്ന് കരുതി സിനിമയിലേക്ക് വരുന്ന ഒരുപാട് പേരുണ്ട്. അവരെങ്ങനെ വിജയിക്കുമെന്ന് അറിയില്ല. സിനിമയില്‍ സൗന്ദര്യമല്ല ടാലന്റിനാണ് പ്രാധാന്യം. സിനിമാ നടനായാല്‍ സാമ്പത്തികം രക്ഷപ്പെടുമെന്ന് കരുതുന്നവരുണ്ട്. അങ്ങനെ ചാന്‍സ് ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ അതിന് പറ്റുന്ന സ്ഥലമല്ലയിത്. ഓരോ ജോലിക്കും ഒരു എലിജിബിലിറ്റി ഇല്ലേ? ബാങ്കിലെ ജോലിക്ക്, ഡോക്ടറാവാന്‍. അതുപോലെ ആര്‍ക്കും പോയി ആക്ടറും ആവാന്‍ പറ്റില്ല. അഭിനയം അത്ര സിംപിളല്ല’- താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button