നടി ദിവ്യ ഗോപിനാഥ് വിവാഹിതയായി. സംവിധായകന് ജുബിത്ത് നമ്രാടത്താണ് വരൻ. ആലങ്ങാട് കോങ്ങോര്‍പ്പിള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.
ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നീണ്ടത്. ജുബിത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രത്തില്‍ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
read also: ‘ഇസ്ലാമില്‍ സംഗീതം ഹറാം’: സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്
‘ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയില്‍ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവര്‍ത്തിച്ചും സ്നേഹിച്ചും തര്‍ക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..,’ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കമ്മിട്ടിപ്പാടം, അയാള്‍ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ദിവ്യ.
Post Your Comments