മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കെതിരെ തട്ടിപ്പ് കേസിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. നിതിന്‍ ബരായ് എന്നയാളുടെ പരാതിയിൽ ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ബാന്ദ്ര പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
എസ്എഫ്എല്‍ ഫിറ്റ്നസ് കമ്പനിയുടെ ഡയറക്ടര്‍ കാഷിഫ് ഖാനും ശില്‍പയും കുന്ദ്രയും മറ്റുള്ളവരും ചേര്‍ന്ന് ലാഭം നേടുന്നതിനായി എന്റര്‍പ്രൈസിലേക്ക് 1.51 കോടി രൂപ നിക്ഷേപിക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് നിതിന്‍ ബരായ് പരാതിയിൽ പറയുന്നു.
അദ്ദേഹം എന്റെ മാനസ ഗുരു: യേശുദാസിന്റെ സ്വര പ്രപഞ്ചത്തെ മോഹൻലാൽ ഓർത്തെടുക്കുമ്പോൾ
എസ്എഫ്എല്‍ ഫിറ്റ്നസ് കമ്പനി തനിക്ക് ഒരു ഫ്രാഞ്ചൈസി നല്‍കുമെന്നും ഹഡപ്സറിലും കൊറേഗാവിലും ജിമ്മും സ്പായും തുറക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നെങ്കിലും അത് നടന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. തുടർന്ന് പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായി നിതിന്‍ ബരായ് പരാതിയില്‍ പറഞ്ഞു.
Post Your Comments