കഴിഞ്ഞ ദിവസം റിലീസ് ആയ നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹം’ സിനിമയെ അഭിനന്ദിച്ചുള്ള പോസ്റ്റിന് താഴെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അജു വര്‍ഗീസ്. ഏറെ നാളുകള്‍ക്ക് ശേഷം ഉറക്കെ ചിരിപ്പിച്ച വിസ്മയകരമായ സിനിമ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്. ചിത്രത്തെ കുറിച്ചെഴുതിയ വിശദമായ കുറിപ്പിലായിരുന്നു താരത്തിന്റെ പരമാർശം.
എന്നാൽ, ഇതിനെതിരെ ചിലർ രംഗത്ത് വന്നു. മോശം സിനിമയെ അജു വർഗീസ് പ്രൊമോട്ട് ചെയ്യുന്നു എന്നായിരുന്നു ഇതിൽ ഉയർന്ന പ്രധാന ആരോപണം. ഇതിന് മറുപടിയായി തന്റെ സിനിമയെ വിമര്‍ശിക്കാം എന്നും, താന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശി പിടിക്കുന്നത് ശരിയാണോ എന്നും അജു വര്‍ഗീസ് ചോദിച്ചു.
Also Read:യേശുദാസിന്റെ അറുപത് കൊല്ലം പൂര്‍ത്തിയാക്കിയ സംഗീതയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
‘അഹ് ഹാ.. എന്റെ സിനിമയെ എന്ത് വേണേലും പറയൂ, നല്ലതോ ചീത്തയോ.. പൂര്‍ണ അധികാരം ഉണ്ട് ഏവര്‍ക്കും. ഞാന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശിപിടിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കൂ,’ അജൂ വര്‍ഗീസ് പറഞ്ഞു.
ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രെയ്‌സ് ആന്റണി എന്നിവരെ അഭിനന്ദിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments