GeneralLatest NewsNEWS

മോണ്‍സ്റ്ററിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലക്ഷ്മി മഞ്ജു

വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാൽ ചിത്രമാണ് മോണ്‍സ്റ്റര്‍. ഉദയകൃഷണയുടെ തിരക്കഥയില്‍ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തുടങ്ങുകയും ചെയ്തു, ചിത്രത്തില്‍ മോഹന്‍ലാല്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

പ്രശസ്ത തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ജു ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്നാണു റിപ്പോർട്ട്. ഇംഗ്ലീഷിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലും ലക്ഷ്മി മഞ്ജുവും സുദേവ് നായരും ഹണി റോസും ബേബി കുക്കുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മോണ്‍സ്റ്റര്‍ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. സമീര്‍ മുഹമ്മദ് എഡിറ്ററാണ്. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button