GeneralLatest NewsNEWS

ജോജു ജോർജിനെതിരെ കേസ്

കൊച്ചി: കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിയ്ക്കാതെ പ്രതിഷേധവുമായി എത്തിയ നടന്‍ ജോജു ജോര്‍ജിനെനെതിരെ പോലീസ് കേസെടുത്തു. മരട് പോലീസാണ് കേസെടുത്തത്.

ഇന്ധന വില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയ പാത ഉപരോധ സമരത്തിനിടെയായിരുന്നു വൈറ്റിലയില്‍ പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ്ജ് എത്തിയത്. വഴി തടഞ്ഞുള്ള സമരത്തെ ചോദ്യം ചെയ്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. ഈ സമയത്ത് ജോജു മാസ്‌ക് ധരിച്ചിരുന്നില്ല.

ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ കൊച്ചി ഡിസിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഡിസിപി ഈ പരാതി മരട് സി ഐയ്ക്ക് കൈമാറുകയായിരുന്നു. ദ്യശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് പോലീസ് ജോജുവിനെതിരെ കേസെടുത്തത്. 500 രൂപയാണ് പിഴ അടയ്ക്കേണ്ടത്. ഈ തുക പോലീസ് സ്റ്റേഷനില്‍ അടച്ചാല്‍ മതി. നേരിട്ട് അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേയ്ക്ക് കൈമാറും.

 

shortlink

Related Articles

Post Your Comments


Back to top button