GeneralLatest NewsNEWS

പ്രണയം, വിവാഹം ഒടുവിൽ പാതിവഴിയിൽ വേർപിരിഞ്ഞ നടിമാർ ഇവരാണ്

സിനിമാ ലോകത്ത് താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. വെള്ളിത്തിരയിലെ പ്രിയപ്പെട്ട ജോഡികൾ വളരെ നാളത്തെ പ്രണയത്തിനു ശേഷം ഒന്നിക്കുമ്പോൾ ആരാധകരും സന്തോഷിക്കാറുണ്ട്. എന്നാൽ ചില ദാമ്പത്യങ്ങൾ പാതിവഴിയിൽ പിരിയുന്നു.

ദാമ്പത്യജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച ചില നടിമാർ :

രേവതി

ഒരുകാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന നടിയാണ് രേവതി. സംവിധായകന്‍ സുരേഷ് ചന്ദ്ര മേനോനും രേവതിയും തമ്മില്‍ 1986 ലാണ് വിവാഹിതരാവുന്നത്.

ആറ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ബന്ധം 2002 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും.

രോഹിണി

കക്ക എന്ന മലയാള ചിത്രത്തില്‍ നായികയായി അഭിനയിച്ച് കൊണ്ടാണ് രോഹിണി അഭിനയ രംഗത്തേക്ക് വന്ന നടിയാണ്മ രോഹിണി. ആദ്യ സിനിമയില്‍ നായകനായത് രഘുവരന്‍ ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായതോടെ ഇരുവരും വിവാഹം കഴിച്ചു.

ഒരു മകനും ജനിച്ചു. മകന്‍ റിഷിവരന് ആറ് വയസ് ആയപ്പോള്‍ രണ്ടാളും വേര്‍പിരിയുകയായിരുന്നു. പില്‍ക്കാലത്ത് രഘുവരന്‍ അന്തരിച്ചെങ്കിലും ബന്ധം വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.

നളിനി

നാലു ഭാഷകളിലായി 120 ല്‍ പരം ചിത്രങ്ങളില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നളിനി അഭിനയിച്ച നടിയാണ് നളിനി.1987 ല്‍ വിവാഹിതരായ നടി നളിനിയും നടന്‍ രാമരാജനും പരിഹരിക്കാന്‍ കഴിയാത്ത അഭിപ്രായവ്യത്യാസങ്ങള്‍ കാരണം 2000 ല്‍ വിവാഹം അവസാനിപ്പിച്ചു. ദമ്പതികള്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്.

രാധിക

തമിഴിലിലും തെലുങ്കിലും മലയാളത്തിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന നടിയാണ് രാധിക. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് രാധിക നടന്‍ പ്രതാപ് പോത്തനുമായി വിവാഹം കഴിക്കുന്നത്.

1985 ല്‍ വിവാഹിതരായ ഇരുവരും ഒരു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. പിന്നാലെ ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി രാധിക വിവാഹിതയായി. അതും രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിപ്പിച്ചു. ശേഷം നടന്‍ ശരത് കുമാറിനെയാണ് രാധിക വിവാഹം കഴിച്ചത്. ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതലുള്ള സൗഹൃദത്തിലാണ് ശരത്തുമായി രാധിക വിവാഹിതയായത്.

സാമന്ത

2010 ലെ ‘യെ മായ ചെസാവേ’ എന്ന സിനിമയിലൂടെയാണ് സാമന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിക്കുന്നത്. 2017 ല്‍ രണ്ടാളും വിവാഹിതരായി.

നാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുന്നത്. പതിനൊന്ന് വര്‍ഷത്തോളം നീണ്ട സൗഹൃദം ഇനിയും കാത്തു സൂക്ഷിക്കുമെന്ന് രണ്ടാളും അറിയിച്ചിരുന്നു. എന്തായാലും വേര്‍പിരിയാന്‍ തീരുമാനിച്ചത് വലിയ വേദനയുണ്ടാക്കിയെന്ന് സാമന്ത തന്നെ അറിയിച്ചിട്ടുണ്ട്.

അമല പോള്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അമല പോള്‍. ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. സംവിധായകന്‍ എ എല്‍ വിജയ്‌യെ ആയിരുന്നു താരം വിവാഹം കഴിച്ചിരുന്നത്.

2011ല്‍ അമല പോള്‍ പ്രധാന കഥാപാത്രമായെത്തിയ ദൈവ തിരുമകള്‍ എന്ന ചിത്രം സംവിധാനം ചെയ്തത് എ എല്‍ വിജയ്യായിരുന്നു. 2013ല്‍ ഇളയദളപതി വിജയിയെ നായകനാക്കി എ എല്‍ വിജയ് സംവിധാനം ചെയ്ത ‘തലൈവ’ എന്ന ചിത്രത്തിലും അമലയായിരുന്നു നായിക. നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2014ല്‍ ജൂണ്‍ 12നായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2017ലാണ് ഇരുവരും വിവാഹമോചിതരായത്.  വിവാഹം ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button