മുംബൈ: സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി നവംബര്‍ 13 ശനിയാഴ്ച ആര്യന് ഖാന് തന്റെ 24ാം പിറന്നാൾ ആഘോഷം ലളിതമായി നടത്താനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാൻ. ഇത്തവണ ‘മന്നത്തി’ല്‍ വെച്ച് ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ ആഘോഷിക്കാനാണ് ഷാരൂഖിന്റെ തീരുമാനം. ന്യൂയോര്‍ക്കിലുള്ള ഷാരൂഖിന്റെ മകള്‍ സുഹാന ഓണ്‍ലൈനായാവും ആഘോഷങ്ങളുടെ ഭാഗമാവുക.
അറസ്റ്റിനും ജയില്‍വാസത്തിനും പിന്നാലെ ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ട എന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കുംടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാവും പിറന്നാളിനുണ്ടാവുക എന്നാണ് ഇന്ത്യ റ്റുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആര്യന്റെ എല്ലാ പിറന്നാളും ഷാരൂഖ് ആഘോഷിക്കാറുണ്ടായിരുന്നു. വിലയേറിയ സമ്മാനങ്ങളും ഇന്റര്‍നാഷണല്‍ ടൂറും സര്‍പ്രൈസ് ഗിഫ്റ്റുകളുമുള്‍പ്പടെ മകന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ താരം എന്നും ശ്രമിച്ചിരുന്നു. എന്നാലിത്തവണ പിറന്നാളും മറ്റ് ആഘോഷങ്ങളും കുടുംബത്തിനൊപ്പം നടത്താനാണ് തീരുമാനം.
Post Your Comments