GeneralLatest NewsNEWS

‘മകൾ ഒരു നടിയായി കാണുക എന്നതിലപ്പുറം തന്നെ സന്തോഷിപ്പിക്കുന്നത് ഇതാണ്’: ജാന്‍വിയെക്കുറിച്ചുള്ള ശ്രീദേവിയുടെ സ്വപ്നം

മുംബൈ : കണ്ടു കൊതി തീരും മുമ്പേ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഇന്ത്യൻ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്നു അന്തരിച്ച നടി ശ്രീദേവി. അഞ്ച് പതിറ്റാണ്ടിനിടെ മൂന്നുറോളം ചിത്രങ്ങളിൽ അഭിനയിച്ച ബോളിവുഡിലെ ആദ്യ ലേഡീ സൂപ്പർസ്റ്റാർ കൂടിയാണ് ശ്രീദേവി. 2018 ഫെബ്രുവരിയിൽ അപ്രതീക്ഷിതമായാണ് ശ്രീദേവിയെ ഈ ലോകത്ത് നിന്നും മറഞ്ഞത്.

മൂത്തമകൾ ജാൻവിയെ കുറിച്ചുള്ള തന്റെ സ്വപ്നത്തെ കുറിച്ച് ശ്രീദേവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ജാന്‍വി, ഖുഷി എന്നീ രണ്ട് മക്കളാണ് നിര്‍മ്മാതാവായ ബോണി കപൂറിനും ശ്രീദേവിയ്ക്കും ഉള്ളത്.

ജാന്‍വിയുടെ ആദ്യ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്‌. മകൾ ഒരു നടിയായി കാണുക എന്നതിലപ്പുറം തന്നെ സന്തോഷിപ്പിക്കുക ജാൻവി വിവാഹിതയായി കണുമ്പോഴാണ് എന്നാണ് ശ്രീദേവി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

‘ജാൻവിക്ക് സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. ആദ്യം ഞാൻ അനുകൂലിച്ചിരുന്നില്ല. സിനിമ മോശം വ്യവസായമാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ സിനിമാ ലോകത്തിന്റെ സൃഷ്ടിയാണ്. പക്ഷേ ഒരു രക്ഷിതാവ് എന്ന നിലയിൽ അവൾ വിവാഹിതയായി കാണുന്നതാണ് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യം. പക്ഷേ അവളുടെ സന്തോഷത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. ഒരു നടിയെന്ന നിലയിൽ അവൾ നന്നായി പ്രവർത്തിക്കുകയാണെങ്കിൽ ഞാൻ അവളെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്ന അമ്മയാകും’- ശ്രീദേവി പറഞ്ഞു. അമ്മയെപ്പോലെ ബോളിവുഡ് നായികസ്ഥാനത്തേക്കുള്ള യാത്രയിലാണ് ജാൻവി. ധടക്കായിരുന്നു ജാൻവിയുടെ ആദ്യ സിനിമ. അതിന് ശേഷം ​ഗോസ്റ്റ് സ്റ്റോറീസ്, ​ഗുഞ്ചൻ സക്സേന, റൂഹി തുടങ്ങി സിനിമകളും ജാൻവി നായികയായി തിയേറ്ററുകളിലെത്തി.

അതുപോലെ തന്നെ തന്റെ ജീവിതത്തിൽ എന്നും മക്കൾക്കാണ് എപ്പോഴും പ്രാധാന്യമെന്ന് ശ്രീദേവി പലതവണ പറഞ്ഞിട്ടുണ്ട്. ‘ഞങ്ങൾ സുഹൃത്തുക്കളെ പോലെയാണ്. ഞങ്ങൾ ഒരുമിച്ച് ധാരാളം സമയം ചെലവഴിക്കാറുണ്ട്. ഞങ്ങളുടെ ദിനചര്യ എപ്പോഴും പരസ്പരം കേന്ദ്രീകരിച്ചാണ്. സിനിമയുടെ ഡബ്ബിംഗിന്റെയും പ്രൊമോഷന്റെയും തിരക്കിലായതിനാൽ ഞാൻ ചില ദിവസങ്ങളിൽ വൈകിയാണ് വീട്ടിലെത്തുന്നത്. എന്നാൽ എത്ര വൈകിയാലും ഖുഷി എപ്പോഴും പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യും. ഞാൻ തിരിച്ചെത്തിയ ഉടൻ അവൾ എന്റെ മുറിയിലേക്ക് വരും. ശേഷം ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ കാണാൻ ഒരു പുതപ്പിൽ പതുങ്ങിക്കിടക്കും. നേരത്തെ ഞാൻ പങ്കെടുക്കുന്ന പാർട്ടികളിലും പ്രോ​ഗ്രാമുകളിലും പ്രീമിയർ ഷോകളിലും ഞാൻ മക്കളെ കൊണ്ടുപോകുമായിരുന്നു. പക്ഷേ ആളുകൾ കരുതിയത് ഞാൻ ജാൻവിയെ പ്രൊമോട്ട് ചെയ്യുകയാണെന്നാണ്. എന്റെ പെൺകുട്ടികൾക്കൊപ്പം നടക്കുന്നത് എനിക്ക് അഭിമാനമാണ് സമ്മാനിക്കുന്നത്. എന്നാൽ ലോകം അത് തെറ്റിദ്ധരിച്ചു’- ശ്രീദേവി പറ‍‍ഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button