കൊച്ചി : വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്താനിരിക്കെ‘കുറുപ്പ്’ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നോട്ടീസയച്ച് ഹൈക്കോടതി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാത്പര്യ ഹർജിയിലാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍, ഇന്റര്‍പോള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത ലംഘിക്കുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിസെബിന്‍ തോമസ് എന്നയാളാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേർന്നൊരുക്കുന്ന ‘കുറുപ്പ്’. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കു മുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.
Post Your Comments