
കൊച്ചി : രണ്ടാഴ്ച മുമ്പായിരുന്നു നടി മഞ്ജു പിള്ളയുടെ മകളുടെ പിറന്നാൾ . അന്ന് മകള്‍ ദയയ്ക്ക് ആശംസകളർപ്പിച്ചു കൊണ്ട് മഞ്ജു പങ്കു വച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മകളുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം കയ്യിൽ ടാറ്റൂ ചെയ്ത് മഞ്ജു ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഈ ചിത്രത്തിനൊപ്പം ‘എന്റെ ആത്മാവ്’ (My Soul) എന്നും പച്ച കുത്തിയിട്ടുണ്ട്. ഇതാണ് എന്റെ ശരീരത്തിലെ ഏറ്റവും മികച്ച സമ്മാനം എന്നാണു വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
‘നീ എത്ര ദൂരത്താണെങ്കിലും എന്റെ ഹൃദയം നിനക്കായി തുടിക്കുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട കുഞ്ഞേ. നിന്റെ ഈ ദിവസം സന്തോഷം കൊണ്ട് നിറയട്ടെ മോളൂ’- എന്നായിരുന്നു അന്ന് ആശംസയായി കുറിച്ചത്. മകൾക്കു വേണ്ടി ഒരു സർപ്രൈസ് പാർട്ടിയും സംഘടിപ്പിച്ചിരുന്നു.
സഹപ്രവർത്തകരുൾപ്പടെ നിരവധിപ്പേർ ടാറ്റൂ മനോഹരമായിരിക്കുന്നു എന്നു കമന്റ് ചെയ്തിട്ടുണ്ട്. ഏഴു മണിക്കൂറാണ് ടാറ്റൂ ചെയ്യാൻ വേണ്ടി വന്നതെന്നു മഞ്ജു ഒരു കമന്റിന് മറുപടിയായി കുറിച്ചു.
Post Your Comments