![](/movie/wp-content/uploads/2021/11/punam-pande.jpg)
മുംബൈ: മർദ്ദനത്തിൽ പരിക്കേറ്റ് നടി പൂനം പാണ്ഡെ ആശുപത്രിയിലെന്ന് റിപ്പോർട്ട്. നടിയെ മര്‍ദ്ദിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. താൻ ആക്രമണത്തിന് ഇരയായി എന്ന് കാണിച്ച് നടി മുംബൈ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് സാം ബോംബെ അറസ്റ്റിലായത് . തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തേ ഗോവയില്‍ ചിത്രീകരണത്തിന് പോയ സമയത്ത് ഭര്‍ത്താവ് തന്നെ മര്‍ദ്ദിച്ചുവെന്ന പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. അന്ന് നടി പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇയാളെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പൂനം തന്നെയാണ് പരാതി പിന്‍വലിച്ച് ഇയാളെ പുറത്ത് കൊണ്ടു വന്നത്. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമായിരുന്നു അന്ന് പൂനം പറഞ്ഞത്.
Post Your Comments