GeneralLatest NewsNEWS

‘നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും ‘മരക്കാർ’ കളിക്കും, ആ സിനിമ ജനങ്ങളെ കാണിക്കണം’: ലിബര്‍ട്ടി ബഷീര്‍

കൊച്ചി : മരക്കാർ സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന ഫിയോക് പ്രസിഡന്റിന്റെ പ്രതികരണത്തിന് മറുപടിയായി ലിബർട്ടി ബഷീർ. നിര്‍മ്മാതാവ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ചോദിച്ചാല്‍ നൂറ് തിയേറ്ററുകളില്‍ എങ്കിലും ചിത്രം കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരക്കാര്‍ തിയേറ്ററിലും പ്രദര്‍ശിപ്പിക്കാനുള്ള നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നീക്കത്തെ പിന്തുണച്ചാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ രംഗത്ത് വന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് ലിബര്‍ട്ടി ബഷീര്‍ ഈ കാര്യങ്ങൾ പറഞ്ഞത്.

ലിബര്‍ട്ടി ബഷീറിന്റെ വാക്കുകൾ:

‘പ്രയാസപ്പെട്ട് ഒരുക്കിയ സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഓര്‍ത്തപ്പോള്‍ വിഷമം തോന്നി. പണം മാത്രമല്ലല്ലോ ഒരു സിനിമയുടെ ഉദ്ദേശം. അതിന് വേണ്ടുന്ന എല്ലാ സഹായവും നമ്മള്‍ ചെയ്തു കൊടുക്കും. നൂറ് തിയേറ്ററില്‍ എങ്കിലും ആ സിനിമ കളിച്ചിരിക്കും. സംഘടനയുടെ സമ്മതം ഒന്നും വേണ്ട. സര്‍ക്കാര്‍ തിയേറ്റര്‍, നമ്മുടെ സംഘടനയുടെ കീഴിലുള്ള തിയേറ്ററുകള്‍, ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററുകള്‍, മോഹന്‍ലാലിന്റെ തിയേറ്ററുകള്‍ അങ്ങനെ നിരവധി തിയേറ്ററുകള്‍ ഉണ്ട്.

സിനിമ കളിക്കാന്‍ തുടങ്ങിയാല്‍ നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സിനിമ കളിക്കും. ഞങ്ങള്‍ക്ക് ഒരു കണ്ടീഷനും ഇല്ല, ആ സിനിമ ജനങ്ങളെ കാണിക്കണം അത്രേയുള്ളു. എന്നെ സംബന്ധിച്ചിടത്തോളം എത്ര പണം വേണമെങ്കിലും ആ കമ്പനിക്ക് നല്‍കാന്‍ തയ്യാറാണ്.ആദ്യം ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ ആന്റണി പെരുമ്പാവൂരിന്റെ സിനിമ ഒടിടിയിലേക്ക് പോയി. ഇപ്പോള്‍ ചെയര്‍മാന്‍ ദിലീപിന്റെ സിനിമ പോകുന്നു. ഇതൊക്കെ ദൈവത്തിന്റെ ഒരു കളി’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button