കൊച്ചി: ഫാന്‍സി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതുവഴി ജോജു നിയമലംഘനം നടത്തിയെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി മനാഫ് പുതുവായിൽ നല്‍കിയത് പരാതിയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴയടച്ച് അതിസുരക്ഷ നമ്പർപ്ലേറ്റ് സ്ഥാപിച്ച് വാഹനം ഹാജരാക്കണമെന്ന് എറണാകുളം ആർ.ടി.ഒ ആവശ്യപ്പെട്ടു. ഇന്ധന വിലവർധനക്കെതിരായ കോൺഗ്രസ് ഉപരോധത്തിനിടെ പ്രതിഷേധിച്ചതോടെ ഉടലെടുത്ത വിവാദത്തെത്തുടർന്നാണ് ജോജുവിനെതിരെയും പരാതി ഉയർന്നത്. പിൻഭാഗത്തെ ചില്ല് തകർന്ന കാര്‍ അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണ്.
ജോജുവിെൻറ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡർ കാറിെനതിരെയാണ് നടപടി. ഇതിെൻറ അടിസ്ഥാനത്തിൽ നമ്പർപ്ലേറ്റ് മാറ്റി പിഴയടച്ച് കേസ് അവസാനിപ്പിക്കാം. അല്ലാത്തപക്ഷം നടപടിക്രമം പൂർത്തീകരിക്കുന്നതുവരെ മോട്ടോർ വാഹന വകുപ്പിന് കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കാം.
ജോജുവിെൻറ ഉടമസ്ഥതയിലെ മറ്റൊരു കാര്‍ ഹരിയാന രജിസ്ട്രേഷനുള്ളതാണെന്നും കേരളത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നെന്നും ചൂണ്ടിക്കാട്ടി എറണാകുളം ആര്.ടി.ഒക്ക് പരാതി ലഭിച്ചിരുന്നു. ഇതിെൻറ തുടർ നടപടി ചാലക്കുടിയിലെ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Post Your Comments