നീണ്ട നാളുകൾ അടച്ചിട്ട തിയറ്ററുകൾ വീണ്ടും സജീവമാകുകയാണ്. മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ ചിത്രം തിയറ്ററുകൾക്ക് വീണ്ടും പുത്തൻ ഉണർവ് സമ്മാനിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടിയായി നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ. ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പേരിൽ തിയറ്റർ സംഘടനകൾ താരങ്ങൾക്ക് നേരെ വിമർശനം ഉയർത്തുന്നുണ്ട്. ഈ സമയത്ത് തന്റെ ആദ്യ ചിത്രത്തിന് തിയറ്റർ സ്വന്തം നാട്ടിൽ നിന്നും ലഭിക്കാതിരുന്ന സാഹചര്യം തുറന്നു പറയുകയാണ് സംവിധായകൻ ഒമർ ലുലു.
വലിയ താരങ്ങൾ ഇല്ലാ, പിന്നെ എക്സ്പീരിയൻസ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍ എന്ന് പറഞ്ഞു തന്റെ ഹാപ്പി വെഡിങ് എന്ന ചിത്രത്തിന് തൃശ്ശൂരിൽ ഒരു തീയറ്റർ പോലും കിട്ടിയില്ലെന്നു ഒമർ ലുലു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ ആദ്യ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു ഇറോസ് എന്ന No:1 വിതരണ കമ്പനി സിനിമ എടുത്തിട്ട് പോലും ‘വലിയ താരങ്ങൾ ഇല്ലാ പിന്നെ എക്സ്പീരിയൻസ് പോലും ഇല്ലാത്ത പുതിയ സംവിധായകന്‍’ എന്ന് പറഞ്ഞ് എന്റെ സ്വന്തം നാട്ടിൽ തൃശ്ശൂർ ഒരു തീയറ്റർ പോലും കിട്ടിയില്ല.
തൃശ്ശൂരിലെ ഒരു പ്രമുഖ തീയറ്റർ ഓൺർ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ട് ‘വെറുതെ എന്തിനാ നിങ്ങൾ പൈസ കളയാൻ സിനിമ പിടിക്കാൻ ഇറങ്ങിയത് ഹാപ്പിവെഡ്ഡിങ്ങ് എന്ന് അല്ലേ സിനിമയുടെ പേര് ഒരു സമൂഹ വിവാഹം നടത്തി കൊടുത്താ നിങ്ങൾക്ക് പുണ്യം എങ്കിലും കിട്ടിയേന്യ’.
Post Your Comments