കൊച്ചി: ജോജു സദാചാര പോലീസ് ചമഞ്ഞ് മാന്യന് നടിക്കാന്‍ ശ്രമിക്കുവാണെന്ന് വിമര്‍ശനവുമായി കെ. ബാബു എംഎല്‍എ രംഗത്ത് . കൊച്ചിയിലെ കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്നും, വിവാദം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ജോജുവുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു . ഒത്തുതീര്‍പ്പില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎമ്മാണെന്നും ബാബു ആരോപിച്ചു.
‘കോൺഗ്രസുമായുള്ള ഒത്തുതീർപ്പു ചർച്ചയിൽ നിന്ന് നടൻ ജോജു ജോർജിനെ പിന്തിരിപ്പിച്ചതു സിപിഎം ആണ്. ഒരു സിപിഎം എംഎൽഎയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പു വേണെന്ന ആവശ്യം ഉയർന്നതോടെയാണ് ചർച്ച നടക്കാതെ പോയത്. കോൺഗ്രസ് നേതാക്കളിൽ ഒരാളെ അറസ്റ്റു ചെയ്തെങ്കിലും ബാക്കിയുള്ളവരുടെ അറസ്റ്റ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ജോജുവുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചത്. നടന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുതീർപ്പു ശ്രമം. എന്നാൽ തന്റെ കാർ നന്നാക്കി നൽകുകയും അവഹേളിച്ച കോൺഗ്രസ് പരസ്യമായി മാപ്പു പറയുകയും വേണമെന്നു ജോജു ആവശ്യപ്പെട്ടു. ഇതോടെയാണ് ഒത്തുതീർപ്പു നീക്കത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയത്. അറസ്റ്റിലായ പ്രതിയുടെ ജാമ്യഹർജിയിൽ കക്ഷി ചേരാൻ ജോജു ശ്രമിക്കുകയും ചെയ്തു. ഉപരോധ സമരത്തിനിടെ ജോജു മനഃപൂർവം പ്രകോപനം നടത്തുകയായിരുന്നു’. കെ.ബാബു പറഞ്ഞു.
Post Your Comments