GeneralLatest NewsNEWS

ദുല്‍ഖറിനെയോ ‘കുറുപ്പ്’നെയോ മോശമാക്കി ഒന്നും പറഞ്ഞിട്ടില്ല, മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ചു: പ്രിയദര്‍ശന്‍

കൊച്ചി : മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ചര്‍ച്ചയിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സംവിധായകൻ പ്രിയദർശൻ. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്നുമാണ് ട്വിറ്ററിലൂടെ പ്രിയദർശൻ വിശദീകരിച്ചത്.

‘‘ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന നെറ്റ്ഫ്ലിക്സിനെക്കുറിച്ചും തിയറ്റർ റിലീസിനെക്കുറിച്ചുമുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. അല്ലാതെ പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ചായിരുന്നില്ല. ഞാൻ ദുല്‍ഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയും വിചാരിക്കാത്ത നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു’- പ്രിയദർശൻ വ്യക്തമാക്കി.

‘ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചു വാങ്ങി കൊണ്ട് വന്നു തിയേറ്ററുകാരെ സഹായിച്ചു. അതൊന്നും ശരിയല്ല’- എന്നായിരുന്നു മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ചര്‍ച്ചയിൽ പ്രിയദര്‍ശന്റെ പ്രസ്താവന

shortlink

Related Articles

Post Your Comments


Back to top button