GeneralLatest NewsNEWS

‘മരക്കാര്‍ സിനിമയ്ക്കായി ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രം, 40 കോടി രൂപ എന്നത് വ്യാജ പ്രചാരണം’: ആന്റണി പെരുമ്പാവൂര്‍

കൊച്ചി : മരക്കാര്‍ സിനിമയ്ക്കായി താൻ 40 കോടി രൂപ അഡ്വാന്‍സ് വാങ്ങിച്ചുവെന്നത് വ്യാജപ്രചാരണം മാത്രമാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തീയേറ്റര്‍ അഡ്വാന്‍സായി മരക്കാറിന് ആകെ കിട്ടിയത് 4.80 കോടി രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചേംബറുമായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ തീയേറ്ററിലും 21 ദിവസം മരക്കാര്‍ കളിക്കാമെന്ന് ഉറപ്പ്‌ നൽകിയിരുന്നെങ്കിലും ഈ കരാറില്‍ എല്ലാ തീയേറ്ററുകളും ഒപ്പിട്ടില്ല.

‘ഈ ചിത്രം തീയേറ്ററില്‍ കാണാന്‍ ആഗ്രഹിച്ച നിരവധി പേരുണ്ട്. മോഹന്‍ലാല്‍ സാറിന്റെ ആരാധകരോടും ഈ സിനിമയ്ക്കായി കാത്തിരുന്ന മലയാളി പ്രേക്ഷകരോടും ഞാന്‍ പപറയുന്നത് എന്തെന്നാൽ ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ വഴികളും തേടിയതാണ്. പക്ഷേ ഈ നിലയിലൊരു തീരുമാനം ഒടുവില്‍ എടുക്കേണ്ടി വന്നു’- ആന്റണി പറഞ്ഞു.

‘ഫിയോക്കില്‍ നിന്നും ഞാൻ രാജിവച്ചതാണ്. എന്റെ രാജിക്കത്ത് ദിലീപിന് കൈമാറിയിട്ടുണ്ട്. അദ്ദേഹം അതിന്റെ സ്ഥാപക നേതാവ് കൂടിയാണ്. നിലവിലെ നേതൃത്വം മാറാതെ ഇനി ഫിയോക്കില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല’-തന്റെ രാജിക്കത്ത് കിട്ടിയില്ലെന്ന ഫിയോക്ക് ഭാരവാഹികളുടെ പ്രതികരണത്തിന് മറുപടിയായി ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button