കൊച്ചി: മരക്കാര്‍ റിലീസ് സംബന്ധിച്ച് ഫിയോക്ക് നേതൃത്വം നടൻ മോഹൻലാലിന് എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. സംസ്‌കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കള്‍ ഉപയോഗിക്കുന്നതെന്നും മോഹന്‍ലാലിനെക്കുറിച്ച് അവര്‍ സംസാരിച്ചത് വളരെ മോശമായിട്ടാണെന്നും പ്രിയദര്‍ശന്‍ സ്വകാര്യ ചാനലിലെ ചർച്ചയിൽ പറഞ്ഞു. പരാസ്പരം ആശ്രയിച്ചാണ് സിനിമാമേഖല നിലനില്‍ക്കുന്നതെന്നും അതിനാൽ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ റിലീസിന് തിയേറ്ററുകാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യാമെന്നും തിയേറ്റര്‍ റിലീസിന് സമ്മതിക്കാത്തതിലൂടെ അവര്‍ ഇരിക്കുന്ന മരത്തിന്റെ കൊമ്പ് മുറിക്കുകയാണ് ചെയ്യുന്നതെന്നും പ്രിയദർശൻ പറഞ്ഞു. മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലെന്ന് തീയറ്റർ ഉടമകളാണ് പറഞ്ഞതെന്നും മോഹന്‍ലാല്‍ ഇല്ലെങ്കിലും സിനിമ ഓടുമെന്നും അവർ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സംഭവങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആളുകളുടെ മുന്‍പില്‍ കാര്യങ്ങള്‍ പറയുന്നത് കഷ്ടമാണെന്നും ഇത്തരം ഈഗോകള്‍ ഉണ്ടെങ്കില്‍ സിനിമാ വ്യവസായം രക്ഷപ്പെടില്ലെന്നും പ്രിയദർശൻ പറഞ്ഞു.
കളിവീടു വയ്ക്കുന്ന പ്രായം തൊട്ടേ.. ആസ്വാദക ഹൃദയം കീഴടക്കാൻ ഒരു സുന്ദര പ്രണയഗീതം
‘ഫിയോക്കിലുള്ളവര്‍ യാതൊരു സംസ്‌കാരവുമില്ലാത്ത ഭാഷകളാണ് ഉപയോഗിക്കുന്നത്. മോഹന്‍ലാല്‍ നടന്‍ അല്ല, ബിസിനസുകാരനാണ്. എന്തൊക്കെ വൃത്തികേടുകളാണ് പറയുന്നത്. എല്ലാവരും അല്ല. സംസ്‌കാരമില്ലാത്ത ചിലര്‍. മിനിമം സംസ്‌കാരം കാണിക്കണം അവര്‍. തിയേറ്ററുകളെ ആശ്രയിച്ചും നിര്‍മാതാക്കളെ ആശ്രയിച്ചും നടന്‍മാരെയും സംവിധായകരെയും ആശ്രയിച്ചുമാണ് സിനിമാമേഖല നിലനില്‍ക്കുന്നത്. അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ചകള്‍ ആവശ്യമാണ്.’ പ്രിയദർശൻ വ്യക്തമാക്കി.
Post Your Comments