GeneralLatest NewsMollywoodNEWSSongsVideos

കളിവീടു വയ്ക്കുന്ന പ്രായം തൊട്ടേ.. ആസ്വാദക ഹൃദയം കീഴടക്കാൻ ഒരു സുന്ദര പ്രണയഗീതം

സന്തോഷ്‌ വര്‍മയുടെ ഈണത്തിൽ യുവഗായകന്‍ അരുണ്‍ പിയാണ് ഈ ലളിത സുന്ദര പ്രണയഗീതം ആലപിച്ചിരിക്കുന്നത്

പ്രണയം ഇഷ്ടപ്പെടാത്തവർ ആരുമില്ല. മഴയും വെയിൽ ഇടകലർന്ന കാലത്തും ഉള്ളിൽ നിറയുന്ന പ്രണയത്തെ കവികൾ ആവിഷ്കരിച്ചിട്ടുണ്ട്. ആത്മനിഷ്ഠമായ ഒരു വിശുദ്ധരഹസ്യമാണ് പ്രണയമെന്നാണ് സൂഫിവര്യന്മാർ പറയുന്നത്. പ്രണയത്തിനു കണ്ണില്ലെന്നു തോന്നുന്ന നിരവധികാര്യങ്ങളാണ് ഇന്ന് സമൂഹത്തിൽ നടക്കുന്നത്. പ്രണയം നിരസിച്ചതിനെ പേരിൽ സഹപാഠിയെ കൊലപ്പെടുത്തുന്നതും ആസിഡ് ആക്രമണങ്ങളും നിരന്തരം വാർത്തയാകാറുണ്ട്. എന്നാൽ നിഷ്കളങ്കമായ പ്രണയത്തിന്റെ വിശുദ്ധിയെ അടയാളപ്പെടുത്തുകയാണ് സന്തോഷ്‌ വര്‍മ രചനയും ഈണവുമൊരുക്കിയ കളിവീടു വയ്ക്കുന്ന പ്രായം തൊട്ടേ.. എന്ന ഗാനം.

ബാല്യകാലം മുതലുള്ള ബന്ധത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന അതിമനോഹര പ്രണയകാവ്യമാണ് കളിവീടു വയ്ക്കുന്ന പ്രായം തൊട്ടേ .. സന്തോഷ്‌ വര്‍മയുടെ ഈണത്തിൽ യുവഗായകന്‍ അരുണ്‍ പിയാണ് ഈ ലളിത സുന്ദര പ്രണയഗീതം ആലപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button