ഹൈദരാബാദ് : തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് ഹൈദരാബാദിലെ കെയര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന് ആറാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നാല് മണിക്കൂറാണ് താരത്തിന്റെ തോളെല്ല് ശസ്ത്രക്രിയയ്ക്ക് നീണ്ടു നിന്നത്.
തെലുങ്കിലെ സൂപ്പര്‍താരവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച എന്‍.ടി. രാമറാവുവിന്റെ മകനാണ് നന്ദമൂരി ബാലകൃഷ്ണയെന്ന ബാലകൃഷ്ണ. 1974-ല്‍ പതിനാലാം വയസിൽ തടമ്മകാല എന്ന ചിത്രത്തില്‍ ബാലതാരമായി ആണ് ബാലകൃഷ്ണ സിനിമയിലെത്തിയത്. എന്‍.ടി. രാമറാവുവായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്.
1975-ല്‍ ധര്‍മേന്ദ്രയുടെ യാദോം കി ബാരാത് എന്ന ബോളിവുഡ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ആനന്ദമ്മൂല അനുബന്ധം എന്ന ചിത്രത്തില്‍ എന്‍. ടി. രാമറാവുവിന്റെ അനുജനായി അഭിനയിച്ചു. 1984ൽ സാഹസമെ ജീവിതം എന്ന ചിത്രത്തിൽ അദ്ദേഹം നായകനായി അഭിനയിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങി ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ബാലകൃഷ്ണ.
Post Your Comments