മുംബൈ : കൊറോണ പ്രതിസന്ധി മൂലം നീണ്ടു പോയ 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.
2022 ഫെബ്രുവരി 11ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രീകരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റിലീസ് തീയതി. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രമൊരുങ്ങുന്നത്.
ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായി ശോഭിത എത്തുന്നു.
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
Post Your Comments