കൊച്ചി : പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട ചാക്കോച്ചൻ . ചാക്കോച്ചന്റെ 45-ാം ജന്മദിനം ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കുടുംബവുമെല്ലാം ചേര്‍ന്ന് ആഘോഷമാക്കി. നിലവില്‍ ‘ഒറ്റ്’ എന്ന സിനിമയുടെ സെറ്റിലാണ് ചാക്കോച്ചന്. സെറ്റില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
ജന്മദിനത്തിന് തനിക്ക് ലഭിച്ച ആശംസകള്‍ക്കും സമ്മാനങ്ങള്‍ക്കും എല്ലാം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചാക്കോച്ചന് നന്ദി അറിയിച്ചു. കുറേ കാലത്തിന് ശേഷം ഈ ജന്മദിനത്തില് കുടുംബത്തെ മിസ് ചെയ്തെന്നും താരം പറഞ്ഞു.
‘എല്ലാവര്ക്കും നന്ദി. എല്ലാ ആശംസകള്‍ക്കും, സമ്മാനങ്ങള്‍ക്കും, ആശ്ചര്യങ്ങള്‍ക്കും, പ്രാര്‍ത്ഥനകള്‍ക്കും, ചാരിറ്റി ഇവന്റുകള്‍, മാഷ്-അപ്പുകള്‍ക്കും, എല്ലാവര്ക്കും സ്നേഹം’- ചാക്കോച്ചന് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു.
‘ഗോവയില്‍ ‘ഒറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു.. അതിനാല്‍ സന്ദേശങ്ങള്‍, കോളുകള്‍, ചാനലുകള്‍, എഫ്എം, പ്രിന്റ്, സോഷ്യല്‍ മീഡിയ പരാമര്‍ശങ്ങള്‍/ടാഗുകള്‍ എന്നിവയിലൂടെ വന്ന എല്ലാ ആശംസകള്‍ക്കും മറുപടി നല്കാന് കഴിഞ്ഞില്ല. നിങ്ങളെല്ലാവരും കാണിക്കുന്ന തരത്തിലുള്ള വാത്സല്യവും എന്നെ കുടുംബമായി കാണുന്നതിലും ഞാന്‍ വളരെയധികം വിനയത്തോടെ പ്രതികരിക്കുന്നു. ഒരുപാട് കാലത്തിന് ശേഷം ഞാന്‍ ഈ ദിനത്തില്‍ എന്റെ കുടുംബത്തോടൊപ്പമുള്ള അവസ്ഥ മിസ് ചെയ്തു. എല്ലാവരോടും സ്നേഹം..’ കുറിപ്പില്‍ പറയുന്നു.
Post Your Comments